ന്യൂഡൽഹി: വിസ നൽകൽ ഒരു രാജ്യത്തിന്റെ പരമാധികാരമാണെന്ന് വിദേശകാര്യമന്ത്രാലയം. വിദ്യാർഥിവിസ നൽകുന്നതിൽ അമേരിക്ക കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പ്രതികരണം. വിദ്യാർഥികൾക്ക് വിസ സമയബന്ധിതമായി നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിദ്യാർഥികളുടെ വിസയിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്. – അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശികളുടെ വിദ്യാർഥിവിസ അപേക്ഷകളിൽ പുതിയ അഭിമുഖങ്ങൾ നടത്തുന്നത് താത്‌കാലികമായി നിർത്താൻ ട്രംപ് ഭരണകൂടം യുഎസ് എംബസികളോടും കോൺസുലാർ വിഭാഗങ്ങളോടും ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. യുഎസിൽ പഠിക്കാനാഗ്രഹിക്കുന്നവരുടെ സാമൂഹികമാധ്യമങ്ങൾ പരിശോധിക്കുന്നതിനുവേണ്ടിയായിരുന്നു നടപടി. എന്നുമുതലാണ് അഭിമുഖങ്ങൾ പുനരാരംഭിക്കുകയെന്ന് ഉത്തരവിൽ വ്യക്തമല്ല. എഫ്, എം, ജെ വിസ കൾ അപേക്ഷിക്കുന്നവർക്കുള്ള അഭിമുഖങ്ങൾക്കാണ് ഉത്തരവ് ബാധകമാകുക.ഇത് അമേരിക്കയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.