Sunday, December 22, 2024 1:51 am

ഐഎൻഎല്ലിൽ ഒത്തുതീർപ്പ് ; പിളർപ്പിന് മുമ്പുള്ള നില പുനസ്ഥാപിച്ചു : ഒറ്റക്കെട്ടെന്ന് കാസിം ഇരിക്കൂറും വഹാബും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഐഎൻഎല്ലിൽ ഒത്തുതീർപ്പ്. അബ്ദുൾ വഹാബിനെ പ്രസിഡന്‍റാക്കി പിളർപ്പിന് മുമ്പുള്ള നില പുനസ്ഥാപിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഒരു മാസത്തോളമായി നടന്നുവന്ന ചർച്ചകൾക്ക് ഒടുവിലാണ് സമവായമുണ്ടായത്. അബ്ദുൾ വഹാബ് പ്രസിഡന്‍റായി തിരികെ എത്തിയെങ്കിലും മറ്റ് നടപടികൾ പിൻവലിച്ചോ എന്ന് നേതാക്കൾ വ്യക്തമാക്കിയില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കും.

ഇടതുമുന്നണി നൽകിയ സമയപരിധി അവസാനിച്ചുവെങ്കിലും ഒത്തുതീർപ്പോടെ സിപിഎമ്മിനുള്ള അതൃപ്തി അവസാനിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഇടതുമുന്നണി നിഷേധിച്ച ഹജ്ജ് കമ്മറ്റി അംഗത്വമടക്കമുള്ള കാര്യങ്ങൾ തിരിച്ച് നൽകാൻ ഐഎൻഎൽ ആവശ്യപ്പെടും. വഹാബ് പക്ഷക്കാർക്കെതിരെയുള്ള നടപടികൾ തുടരില്ല. 2018 മുതൽ പുറത്താക്കിയവർക്കെ തിരികെ പാർട്ടിയിലെത്താൻ അവസരം നൽകും. കാസിം ഇരിക്കൂറിനെ മാറ്റണമെന്ന് വഹാബ് പക്ഷം ആദ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചർച്ചകളിൽ ആ വിഷയം ഉയർന്നില്ല. പാര്‍ട്ടി ഒറ്റക്കെട്ടെന്ന് അബ്ദുള്‍ വഹാബും കാസിം ഇരിക്കൂറും പറഞ്ഞു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്‍സ്യൂമര്‍ ഫെഡ് വിപണി ഉദ്ഘാടനം 23 ന്

0
പത്തനംതിട്ട : കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര വിപണിയുടെ ജില്ലാതല...

എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

0
പത്തനംതിട്ട : റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം കാലാവസ്ഥ വ്യതിയാന...

അക്കൗണ്ടന്റ് നിയമനം

0
കുടുംബശ്രീ പന്തളം ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിലേക്ക്...

വനിതാ കമ്മിഷന്‍ അദാലത്ത് 30ന് തിരുവല്ലയില്‍

0
പത്തനംതിട്ട : കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ അദാലത്ത് ഡിസംബര്‍...