കണ്ണൂര്‍ : പൂച്ചകുഞ്ഞുങ്ങളെ കഴുത്തറുത്തു കൊന്ന് ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ തള്ളി. മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവി ചന്ദ്രന്റെ വീട്ടിലാണ് പുച്ചകുഞ്ഞുങ്ങളെ കൊന്നു തള്ളിയത്. രണ്ടു പൂച്ചകളുടെ തലവെട്ടി മാറ്റിയ നിലയിലാണ്. തിങ്കളാഴ്ച രാവിലെ അഞ്ചേമുക്കേലോടെയാണ് വീടിന്റെ വാതില്‍പ്പടിയില്‍ രണ്ടു പൂച്ചകളുടെ ജഡം കണ്ടത്.
പിന്നീട് വീട്ടുമുറ്റത്ത് രണ്ടു പൂച്ചകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപവാസികളുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണോ പൂച്ചകളെ കൊന്നതെന്ന് സംശയമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെറ്റിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.