തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കായി സെക്രട്ടറിയേറ്റിന് സമീപം ഫ്ലാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന് എതിരെ നടപടി. ഐ ടി വകുപ്പിലെ ഡയറക്ടര്‍ മാര്‍ക്കറ്റിങ് സ്ഥാനത്തു നിന്ന് അരുണ്‍ ബാലചന്ദ്രനെ മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസുമായും എം ശിവശങ്കറുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന അരുണ്‍ ബാലചന്ദ്രന്‍ പ്രതികള്‍ക്കായി മുറി ബുക്ക് ചെയ്തിരുന്നു. എം ശിവശങ്കര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മുറിയെടുത്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ജയശങ്കര്‍ എന്ന തന്റെ സുഹൃത്തിന് വേണ്ടി മുറിയെടുക്കാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നാണ് അരുണ്‍ പറഞ്ഞത്.
ഐ.ടി വകുപ്പിലെ ഡയറക്ടര്‍ മാര്‍ക്കറ്റിങ് സ്ഥാനത്തു നിന്ന് അരുണ്‍ ബാലചന്ദ്രനെ മാറ്റി
RECENT NEWS
Advertisment