Tuesday, July 2, 2024 1:44 pm

‘എന്തും പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ അധികസമയം വേണ്ട’ ; മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പാർട്ടി വിട്ട ഡി.വൈ.എഫ്.ഐ മുൻ നേതാവ് മനുവിനെതിരെ ഭീഷണിയുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഫേസ്ബുക്കിലൂടെയാണ് ആകാശ് തില്ലങ്കേരിയുടെ ഭീഷണി. ‘എന്തും വിളിച്ചു പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ അധികസമയം വേണ്ട, കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നും ആകാശ് തില്ലങ്കേരി പറയുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിന് കമന്റായാണ് ആകാശിന്റെ കുറിപ്പ്. വാര്‍ത്തയായതോടെ കുറിപ്പ് പിന്നീട് നീക്കം ചെയ്തു. പി.ജയരാജനും മനുതോമസും തമ്മിലെ ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് അണികളും അതിനെ ചുവട് പിടിച്ച് രംഗത്ത് എത്തുന്നത്. പാർട്ടിയെ കൊത്തിവലിക്കാൻ മാധ്യമങ്ങളിലൂടെ അവസരം ഒരുക്കിയത് പി. ജയരാജനാണ്. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിയെ സൃഷ്ടിച്ചു. പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ജയരാജൻ ശ്രമിച്ചുവെന്നുമൊക്കെയായിരുന്നു മനുതോമസ് ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നത്.

താൻ പാർട്ടിയിൽ നിന്ന് സ്വയം പുറത്തു പോയതാണെന്നായിരുന്നു ഡി.വൈ.എഫ്‌.ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റും സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസ് പറഞ്ഞത്. മനസ്സ് മടുത്താണ് പുറത്തു പോയതെന്നും പാർട്ടി പുറത്താക്കിയതാണെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മനു വ്യക്തമാക്കിയിരുന്നു. താൻ പാർട്ടിയിൽ നിന്ന് സ്വയം പുറത്തു പോയതാണെന്നായിരുന്നു ഡി.വൈ.എഫ്‌.ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റും സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസ് പറഞ്ഞത്. മനസ്സ് മടുത്താണ് പുറത്തു പോയതെന്നും പാർട്ടി പുറത്താക്കിയതാണെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മനു വ്യക്തമാക്കിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്‍ഡ്യാ മുന്നണി ഒരിക്കലും വ്യാജ ഹിന്ദുത്വത്തെ പിന്തുണക്കുന്നില്ല : രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സഞ്ജയ്...

0
മുംബൈ: ലോക്സഭയിലെ ഹിന്ദു പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍...

ഡിജിപിയുടെ ഭൂമി ഇടപാട് കേസ് : പരാതിക്കാരന് മുഴുവൻ തുകയും തിരിച്ച് നല്‍കും

0
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് വൻവിവാദമായതോടെ...

ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു

0
മസ്കറ്റ്: ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു. പുതിയ ഹിജ്‌റ വർഷം 1446-ൻ്റെ...

75 കുപ്പി മദ്യവുമായി യുവാവ്​ പിടിയിൽ

0
ക​രു​നാ​ഗ​പ്പ​ള്ളി: പോ​ലീ​സി​നെ ആ​ക്ര​മി​ച്ച പ്ര​തി 75 കു​പ്പി മ​ദ്യ​വും ആ​യി എ​ക്‌​സൈ​സ്...