മാവേലിക്കര : മിച്ചൽ ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിനു മുന്നോടിയായുള്ള നടപടികൾ നിലച്ചിട്ട് ഒരുവർഷം പിന്നിട്ടു. സ്ഥലമേറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം പുറത്തിറങ്ങിയതോടെ നഗരത്തിലെ ചില വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർപ്രവർത്തനങ്ങൾ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തതോടെ ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിലച്ചു. സ്റ്റേ നീങ്ങിയാൽ തുടർനടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടു നീക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സ്ഥലമേറ്റെടുക്കൽ ബാധിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾ, കടമുറികൾ വാടകയ്ക്കെടുത്തിട്ടുള്ളവർ, കടകളിലെ ജീവനക്കാർ എന്നിവർക്കു നിയമാനുസൃത നഷ്ടപരിഹാരം നൽകാൻ പദ്ധതിയുണ്ടായിരുന്നു. ഇവരുടെ വിശദാംശങ്ങൾ ശേഖരിക്കുന്ന ജോലികൾ റവന്യൂ ഇൻസ്പെക്ടറുടെയും സർവേയർമാരുടെയും നേതൃത്വത്തിൽ പൂർത്തിയായിരുന്നു. പദ്ധതിപ്രദേശത്തെ പുരയിടങ്ങളുടെ വില നിർണയിക്കാനുള്ള നടപടികളും നടത്തിയിരുന്നു. മാവേലിക്കര വില്ലേജിൽ 20, 21, 54, 55, 66, 67 ബ്ലോക്കുകളിലെ വിവിധ സർവേ നമ്പരുകളിൽപ്പെട്ട 57.08 ആർസ് ഭൂമിയാണ് വികസനത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടത്. 115 പുരയിടങ്ങളും മൂന്നു പുറമ്പോക്കുകളുമാണിതിലുള്ളത്. നിലവിലെ വിപണിവിലയുടെ ഇരട്ടിയും വിജ്ഞാപനംവന്ന തീയതിമുതലുള്ള 12 ശതമാനം പലിശയും ഉടമകൾക്കു ലഭിക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033