റാന്നി: പെരുമ്പെട്ടിയില്‍ പട്ടയം നൽകുന്നതിന്റെ ഭാഗമായി അങ്ങാടി, ചേത്തയ്ക്കൽ വില്ലേജുകളെ കൂടി ഡിജിറ്റൽ സർവേയിൽ ഉൾപ്പെടുത്തുവാൻ തീരുമാനമായി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന റവന്യൂ അസംബ്ലിയിലാണ് തീരുമാനം. പട്ടയം നൽകുന്നതിന്റെ ഭാഗമായി പെരുമ്പെട്ടി വില്ലേജിലെ ഡിജിറ്റൽ സർവ്വേകൾ ആരംഭിച്ചിരുന്നു. ഇത് പൂർണ്ണമാകണമെങ്കിൽ അങ്ങാടി,ചേത്തക്കൽ വില്ലേജുകളെ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട് എന്ന് കണ്ടതിനെ തുടർന്നാണ് പുതിയ തീരുമാനം. മറ്റു പട്ടയ വിഷയങ്ങളിൽ കേന്ദ്ര അനുമതി ആവശ്യമില്ലാത്തവ വേഗത്തിൽ വിതരണം ചെയ്യാൻ നടപടികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി ലാൻഡ് റവന്യൂ കമ്മീഷണർ പി ഗീത അടുത്ത ദിവസം തന്നെ പത്തനംതിട്ടയിൽ എത്തി യോഗം ചേർന്ന് തുടർനടപടികൾ വേഗത്തിലാക്കും. എഴുമറ്റൂർ ഉൾപ്പെടെയുള്ള സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. റാന്നി മണ്ഡലത്തിൽ അന്യാധീനപ്പെട്ടു കിടക്കുന്ന സർക്കാർ ഭൂമികളുടെ ഡാറ്റ തയ്യാറാക്കി അവ കണ്ടെത്തി വികസന പ്രവർത്തനങ്ങൾക്ക് എംഎൽഎമാർക്ക് വിട്ടുകൊടുക്കണം എന്ന് നിർദ്ദേശം നൽകി. കേന്ദ്ര അനുമതി ആവശ്യമുള്ള പട്ടയങ്ങളുടെ വിതരണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താനും യോഗത്തിൽ തീരുമാനമായി.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.