Thursday, March 6, 2025 2:21 pm

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിലച്ചിട്ട് ആറ് ദിവസം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിലച്ചിട്ട് ആറ് ദിവസം. മരുന്ന് ലഭിക്കാതായതോടെ നെട്ടോട്ടമോടുകയാണ് രോഗികള്‍. 90 കോടി രൂപയോളം കുടിശ്ശികയായതോടെയാണ് മെഡിക്കല്‍ വിതരണക്കാര്‍ മരുന്ന് നൽകാതായത്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കും ക്ഷാമമുണ്ട്. ഡയാലിസിസ് രോഗികളാണ് മരുന്നില്ലാതെ ഏറെ ബുദ്ധിമുട്ടുന്നത്. കോഴിക്കോട്ടെ കാരുണ്യ ഫാര്‍മസികളിലും ബീച്ച് ആശുപത്രിയിലും ഡയാലിസിസിന് ആവശ്യമായ ഫ്ലൂയിഡും മരുന്നും കിട്ടാതായിട്ട് ആഴ്ചകളായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ന്യായ വില ഷോപ്പുകളില്‍ കൂടി മരുന്നില്ലാതായതോടെ പ്രതിസന്ധി കടുക്കുകയാണ്. ക്യാന്‍സര്‍ രോഗികള്‍ക്കും ഹൃദ്രോഗികൾക്കുമുള്ള പല മരുന്നുകളും സ്റ്റോക്ക് തീര്‍ന്നു. ശസ്ത്രക്രിയാ ഉപകരണങ്ങളും കിട്ടാനില്ല. കടുത്ത പ്രതിസന്ധിയിലേക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് നീങ്ങുന്നത്.

90 കോടി രൂപയോളം കുടിശ്ശികയായതോടെയാണ് വിതരണക്കാര്‍ നോട്ടീസ് നല്‍കിയ ശേഷം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മരുന്നു വിതരണം നിര്‍ത്തിയത്. പ്രതിഷേധം ശക്തമായതോടെ പത്തു മാസത്തെ കുടിശ്ശികയില്‍ കഴിഞ്ഞ മാര്‍ച്ചിലെ പണം മെഡിക്കല്‍ കോളേജ് അധികൃതര്‍ വിതരണം ചെയ്തു. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസം വരെയുള്ള പണമെങ്കിലും വിതരണം ചെയ്താല്‍ മാത്രമേ കമ്പനികളില്‍ നിന്ന് മരുന്നെത്തിച്ച് നല്‍കാന്‍ കഴിയൂവെന്നാണ് വിതരണക്കാര്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സമിതിയാണ് വിതരണക്കാര്‍ക്ക് പണം നൽകേണ്ടത്. സര്‍ക്കാരില്‍ നിന്ന് ആശുപത്രി വികസന സമിതിക്ക് ലഭിക്കേണ്ട പണം കിട്ടാത്തതാണ് പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാക്കിയിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐഎസ്എല്‍ ; വെള്ളിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ

0
കൊച്ചി : മാർച്ച് 7 ന് വെള്ളിയാഴ്ച്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍...

കളളപ്പണം വെളുപ്പിക്കല്‍ കേസ് ; എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്

0
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ...

കെഎസ്ടിഎ റാന്നി ഉപജില്ല കമ്മിറ്റി വനിതകളുടെ യോഗവും കയ്യൊപ്പ് കൂട്ടായ്മയും സംഘടിപ്പിച്ചു

0
റാന്നി : സാർവദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കെഎസ്ടിഎ റാന്നി ഉപജില്ല...

ത്രിഭാഷാ തർക്കം ; സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് അണ്ണാമലൈ

0
ചെന്നൈ: ത്രിഭാഷാ നയത്തെക്കുറിച്ചുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ഓൺലൈൻ പ്രചാരണത്തെ സംസ്ഥാനത്തുടനീളം...