Monday, April 21, 2025 2:49 pm

സ്ത്രീകൾ തുറന്നുപറഞ്ഞപ്പോൾ സിനിമകൾ കിട്ടാതായെന്നത് വസ്തുത : പ്രേംകുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അന്വേഷിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക ആണെന്നും ചലച്ചിത്ര അക്കാദമി വൈസ് പ്രസിജന്റ് പ്രേം കുമാർ. നിരവധി പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നു. നിരവധി ചൂഷണങ്ങളും സ്ത്രീകൾ നേരിടുന്നുണ്ട്. അവർക്ക് അത് പറയാൻ വേദിയൊരുക്കി. പല സെറ്റുകളിലും സ്ത്രീകൾ പലവിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്ത് വരണമായിരുന്നുവെന്നും പ്രേം കുമാർ പറഞ്ഞു. റിപ്പോർട്ട് പുറത്ത് വരരുതെന്ന് ഹേമ തന്നെ സർക്കാരിന് കത്ത് നൽകിയിരുന്നു. 30 വർഷമായി താൻ ഈ മേഖലയിലുണ്ട്. അന്നൊക്കെ ഇത്തരം ആരോപണങ്ങൾ കേട്ടിരുന്നു. എന്നാൽ ഇതെല്ലാം ഊഹാപോഹങ്ങൾ എന്നാണ് കരുതിയത്. സ്ത്രീകൾ ഇനി കാര്യങ്ങൾ തുറന്നു പറയണം. ദുരനുഭവം ഉണ്ടായാൽ ഒളിച്ചിരിക്കേണ്ടവരല്ല സ്ത്രീകൾ. സ്ത്രീകൾ മുന്നോട്ട് വരണമെന്നും പ്രേം കുമാ‍ർ പറഞ്ഞു. സ്ത്രീകൾ തുറന്ന് പറഞ്ഞപ്പോൾ അവർക്ക് സിനിമകൾ കിട്ടാതെയായി എന്നത് വസ്തുതയാണ്. പവർ ഗ്രൂപ്പിനെ കുറിച്ച് അറിയില്ല. അധികാര കേന്ദ്രകൾ എവിടെയെങ്കിലും ഉണ്ടാകാം. ആരും തന്നോട് പരാതികൾ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺക്ലേവിൽ ആരോപണ വിധേയരെ പങ്കെടുപ്പിക്കണമോ എന്ന് സർക്കാർ തീരുമാനിക്കും. ഐസിസി ഫലപ്രദമല്ല. ഏത് മേഖലയിൽ ആയാലും സ്ത്രീകൾ സുരക്ഷിതരായിരിക്കണം. കുറ്റക്കാരേ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിൽ സർക്കാർ ഉടൻ ആളെ തീരുമാനിക്കും.ധർമ്മജൻ മാധ്യമപ്രവ‍ർത്തകയോട് സംസാരിച്ചത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അതുകേട്ടപ്പോൾ അത് ഒരുപാട് വിഷമമുണ്ടാക്കിയെന്നും പ്രേം കുമാർ പറഞ്ഞു. പ്രേം നസീറിൻ്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളത്തെ കാണാൻ എത്തിയപ്പോഴായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്‌​​​​ വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭം ക​​​​ന​​​​ക്കു​​​​ന്നു

0
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്‌​​​​ വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭം ക​​​​ന​​​​ക്കു​​​​ന്നു. ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ...

കാസർകോട് മുതൽ തിരുവനന്തപുരം വരെ ആശമാർ രാപകൽ സമര യാത്ര നടത്തും

0
തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെ ആശമാർ രാപകൽ സമര യാത്ര...

രാ​​ജ​​വാ​​ഴ്ച പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് നേപ്പാളിൽ ആർപിപി മാർച്ച്

0
കാ​​ഠ്മ​​ണ്ഡു: രാ​​ജ​​വാ​​ഴ്ച പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് നേ​​പ്പാ​​ളി​​ൻറെ ത​​ല​​സ്ഥാ​​ന​​മാ​​യ കാ​​ഠ്മ​​ണ്ഡു​​വി​​ൽ രാ​​ഷ്‌​​ട്രീ​​യ പ്ര​​ജാ​​ത​​ന്ത്ര പാ​​ർ​​ട്ടി...

17-ാമ​ത് സി​വി​ൽ സ​ർ​വീ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് സ​മ്മാ​നി​ക്കും

0
ന‍്യൂ​ഡ​ൽ​ഹി: 17-ാമ​ത് സി​വി​ൽ സ​ർ​വീ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി...