ശബരിമല : പമ്പ – നിലയ്ക്കൽ സർവീസ് നടത്തുന്ന ബസുകൾ ഏറെയും കാലപ്പഴക്കം ചെന്നവയാണെന്ന് ആക്ഷേപം. ചെയിൻ സർവീസ് നടത്താനായി എത്തിക്കുന്ന വഴി തന്നെ പല ബസുകളും തകരാറിലായിട്ടുണ്ടെന്ന വിമർശനം ചില ജീവനക്കാർ തന്നെ ഉന്നയിക്കുന്നുണ്ട്. 15 വർഷമാണ് ഓർഡിനറി സർവീസുകൾക്കു മുൻപ് നൽകിയിരുന്ന പരമാവധി കാലാവധി. ഇത് ഇപ്പോൾ 17 വർഷമായി ഉയർത്തിയിട്ടുണ്ട്. പമ്പയിലെ സ്പെഷൽ ഡിപ്പോയിൽ 85 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. 200 ബസുകളാണു ചെയിൻ സർവീസിനു വേണ്ടത്. പമ്പ–നിലയ്ക്കൽ ചെയിൻ, ദീർഘദൂര സർവീസ് എന്നിവയ്ക്കായി 447 ബസാണ് വേണ്ടത്. കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിൽ ഇറക്കിയിട്ട് വർഷങ്ങളായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1