റാന്നി : ബ്ലോക്കുപടി – കോഴഞ്ചേരി റൂട്ടിലെ പുതമൺ പാലത്തിൻ്റെയും താൽക്കാലിക പാലത്തിൻ്റേയും സ്ഥിതി മോശമായി വരുന്നതായി ആരോപണം. താത്ക്കാലിക പാലത്തിൻ്റെ അപ്രോച്ച് റോഡിൽ മെറ്റൽ ഇളകി വാഹന ഗതാഗതം ഏറെ ബുദ്ധിമുട്ടിലാണ്. ബസ് ഒഴികെയുള്ള ബഹുഭൂരിഭാഗം വാഹനങ്ങളും ഇപ്പോള്‍ തകരാറിലായ പാലത്തിലൂടെയാണ് പോകുന്നത്. ഈ പാലത്തിൽ വലിയ വാഹനങ്ങൾക്ക് കടന്നു പോകാന്‍ തടസം ഉണ്ടാക്കിയിരുന്നു. ഓരോ ദിവസവും ഇരുവശത്തേയും തടസങ്ങൾ കുറച്ചു വീതം ഇടിച്ച് ഇപ്പോൾ ഏറെക്കുറെ ഒരു ബസിന് പോകാവുന്ന വീതിയിലാക്കിയിട്ടുണ്ട്.
നേരം ഇരുണ്ടാൽ വലിയ വാഹനങ്ങളെല്ലാം പഴയ പാലത്തിലൂടെയാണ് പോകുന്നത്. കാലവർഷം നേരത്തെ എത്തുമെന്ന് അറിയിപ്പും ഇപ്പോള്‍ ഉണ്ട്. ഇനി എത്ര ദിവസം കൂടി താത്ക്കാലിക പാലത്തിലൂടെ വാഹനങ്ങൾക്കു പോകാൻ കഴിയുമെന്ന് പറയാന്‍ കഴിയില്ല. പമ്പാനദിയില്‍ വെള്ളം ഉയർന്നാൽ തോട്ടിലെ പാലത്തിൻ്റെ സ്ഥിതി കഷ്ടത്തിലാകും. അതു പോലെ വേനൽ മഴയോ കാലവർഷമോ ശക്തമായാൽ തോട്ടിലൂടെ അതിശക്തമായി ഒഴുകിയെത്തുന്ന മല വെള്ളവും താത്ക്കാലിക പാലത്തിന് ബലഹീനത ഉണ്ടാക്കിയേക്കാം. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് അടിയന്തി രമായി പൊതുമരാമത്ത് അധികൃതര്‍ ഇടപെട്ട് പാലത്തിന്‍റെ ബലക്ഷയം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033