കാസർകോട് : ക്യാഷ് കൗണ്ടർ വേണ്ടെന്ന് വെച്ച കാസര്‍കോട് കാഞ്ഞിരടുക്കത്തെ സായ് ആശുപത്രിയുടെ നിർമാണം നിലയ്ക്കാൻ കാരണം അന്നത്തെ ജില്ലാ കളക്ടറുടെ ഇടപെടൽ മൂലമെന്ന് ആരോപണം. കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത് എന്തിനെന്ന് അറിയില്ലെന്ന് സായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദകുമാര്‍ പറഞ്ഞു. 2017ലാണ് ആശുപത്രിയുടെ നിർമാണം നിലച്ചത്. ക്യാഷ് കൗണ്ടറില്ലാതെ പ്രവർത്തിക്കാൻ പദ്ധതിയിട്ട് തുടങ്ങിയ കാസര്‍കോട് കാഞ്ഞിരടുക്കത്തെ സായ് ആശുപത്രി 2017ല്‍ നിര്‍മ്മാണം നിലയ്ക്കാന്‍ കാരണം അന്നത്തെ ജില്ലാ കളക്ടറുടെ ഇടപെടല്‍ ആയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത് എന്തിനാണെന്ന് ഇപ്പോഴും തങ്ങള്‍ക്ക് അറിയില്ലെന്നും സായി ട്രസ്റ്റ് എക്സികുട്ടീവ് ഡയറക്ടര്‍ ആനന്ദകുമാര്‍ പറഞ്ഞു.
സൂപ്പര്‍ സ്പെഷ്യലാറ്റി ആശുപത്രി തുടങ്ങാന്‍ സായ് ട്രസ്റ്റ് തീരുമാനിച്ചതിന് പിന്നാലെ സര്‍ക്കാർ സ്ഥലം അനുവദിക്കുന്നു. നിര്‍മ്മാണം തുടങ്ങിയെങ്കിലും അന്നത്തെ ജില്ലാ കളക്ടര്‍ ഇടപെട്ട് നിര്‍മ്മാണം തടയുന്നു. അതിന്‍റെ അവശിഷ്ടങ്ങളാണ് ഇപ്പോള്‍ ആ പ്രദേശത്തുള്ളത്.
2016 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് രോഗികളിൽ നിന്ന് കാശ് ഈടാക്കാത്ത ആശുപത്രിക്ക് തറക്കല്ലിട്ടത്. 200 കിടക്കകളുള്ള ആശുപത്രിയായിരുന്നു ലക്ഷ്യം. സത്യസായ് ഓര്‍ഫനേജ് 100 കോടി രൂപ ഇതിനായി നീക്കി വെച്ചു. കോണ്‍ക്രീറ്റ് പില്ലറുകളും അടിത്തറയുമെല്ലാം നിര്‍മ്മിച്ചിരുന്നു. 2018 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. പക്ഷേ ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതോടെ നിര്‍മ്മാണം നിലച്ചു. ചുരുങ്ങിയത് ആറ് വര്‍ഷം മുമ്പെങ്കിലും വരേണ്ടിയിരുന്ന ക്യാഷ് കൗണ്ടറില്ലാത്ത സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാണ് ഇപ്പോഴും മുടങ്ങി കിടക്കുന്നത്. ആരോഗ്യ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു ജില്ലയിലാണ് ഇതെന്ന് കൂടി ഓര്‍ക്കുകയും വേണം.