റാന്നി: ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്ന മണ്ണാറക്കുളഞ്ഞി-പമ്പ ശബരിമല പാതയില്‍ ഐറിഷ് വര്‍ക്കിന് പകരം മണ്ണുപയോഗിച്ച് പണികള്‍ നടത്തുന്നതായി ആരോപണം. ശബരിമല പാതയുടെ രണ്ടാംഘട്ട ടാറിംങ് ആരംഭിച്ച പെരുനാട് മടത്തുംമൂഴിക്കും പൂവത്തുംമൂടിനും മധ്യേയാണ് മണ്ണുപയോഗിച്ച് ടാറിംങ്ങിന് വശത്തെ കട്ടിംങ് ഒഴിവാക്കുന്നത്. കനത്ത മഴയില്‍ മണ്ണ് ഒലിച്ചു പോയാല്‍ ഇവിടെ വലിയ കട്ടിംങ് രൂപപെടും. ഇതോടെ വാഹനങ്ങള്‍ ടാറിംങിന് വശം ചേര്‍ത്താല്‍ അപകടത്തില്‍ പെടാനും സാധ്യതയേറെയാണ്.
ശബരിമല സീസണ്‍ ആകുന്നതോടെ ഈ റൂട്ടില്‍ രാത്രിയും പകലും ഒരുപോലെ വാഹനത്തിരക്കാകും. ഉന്നത നിലവാരത്തില്‍ നിര്‍മ്മാണം നടത്തുന്ന പാതകള്‍ ഐറിഷ് വര്‍ക്കുകള്‍ ചെയ്യുവാനും കൂടിയാണ് തുക അനുവദിക്കുന്നത്. പലപ്പോഴും ഇത്തരം വര്‍ക്കുകള്‍ പേരിനുമാത്രമാക്കുകയാണ് കരാറുകാര്‍ ചെയ്യുന്നത്. ഓടയും ഐറിഷ് വര്‍ക്കും ഇല്ലാതാകുന്നതോടെ പാതയുടെ ഗുണനിലവാരവും ഇല്ലാതാകുവാനെ ഫലത്തില്‍ ഉപകരിക്കു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.