കൊടുമൺ : 43 കോടി രൂപ മുടക്കി കിഫ്ബി പദ്ധതിയിൽ പണിയുന്ന ഏഴംകുളം -കൈപ്പട്ടൂർ റോഡിൽ ആവശ്യമുള്ള ഭാഗങ്ങളിൽ ഓടകളില്ലെന്ന് ആക്ഷേപം. ഗ്രാമപ്പഞ്ചായത്ത് റോഡുകൾ വന്നുചേരുന്ന ഭാഗങ്ങളിൽ പലയിടങ്ങളിലും വെള്ളം കുത്തിയൊലിച്ചുവരുന്നുണ്ട്. ഈ ഭാഗങ്ങളിൽ റോഡിലേക്ക് മണ്ണും കല്ലും ചെളിയും കൊണ്ടെത്തിക്കുകയാണ്. ഇത് റോഡ് തകരുന്നതിന് ഇടയാക്കും. കൊടുമൺ കോടിയാട്ടുകാവ് ദേവീക്ഷേത്രത്തിനും പഴയ പോലീസ് സ്റ്റേഷനും ഇടയ്ക്ക് റോഡിന്റെ പടിഞ്ഞാറുഭാഗത്ത് നാല് പഞ്ചായത്ത് റോഡുകൾ വന്നുചേരുന്നുണ്ട്. മഴ പെയ്യുമ്പോൾ ഈ റോഡുകളിൽകൂടി ശക്തമായി വെള്ളം ഏഴംകുളം-കൈപ്പട്ടൂർ റോഡിലേക്ക് ഒലിച്ചുവരുന്നുണ്ട്.
എന്നാൽ ഈ ഭാഗത്ത് ഓട പണിതിട്ടില്ല. വെള്ളം കുത്തിയൊലിച്ച് റോഡിന്റെ മറുവശത്തേക്ക് ഒഴുകുമ്പോൾ റോഡിൽ മണ്ണും ചെളിയും വീഴുകയും ഒപ്പം റോഡ് തകരുകയും ചെയ്യുമെന്ന കാര്യം തീർച്ചയാണ്. ഇവിടെ ഓടയും കലുങ്കും പണിത് വെള്ളം മറുഭാഗത്ത് വയലിലേക്ക് ഒഴുക്കിക്കളയണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇപ്പോൾ ഈ ഭാഗത്ത് റോഡ് ടാർ ചെയ്യുന്നതിന്റെ മുന്നോടിയായി മെറ്റലിട്ടിരിക്കുകയാണ്. നെല്ലിക്കുന്നിൽ-കോടിയാട്ടുകാവ് റോഡിൽ കൂടി വെള്ളം കുത്തിയൊലിച്ചുവന്ന് മെറ്റലിട്ട ഭാഗം ഇളകിയിട്ടുണ്ട്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.