ശബരിമല : ശബരിമലയുടെ വിശുദ്ധിയും പരിശുദ്ധിയും കാക്കാനുള്ള ബാധ്യത ഇവിടെയെത്തുന്ന ഓരോ തീര്‍ഥാടകന്‍റെത് കൂടിയാണെന്ന് ശബരിമല മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി പറഞ്ഞു. ആ കടമ നിര്‍വ്വഹിക്കാന്‍ ഓരോ സ്വാമിഭക്തരും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മകരവിളക്കിന് മുന്നോടിയായി ഭക്തജനങ്ങളോടുള്ള സന്ദേശത്തിലാണ് മേല്‍ശാന്തിയുടെ പ്രതികരണം.
കാലഗണനയനുസരിച്ച് ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കുള്ള അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേക്കുള്ള പുറപ്പാടിന്‍റെ തുടക്കമായാണ് മകരമാസ പിറവിയെ കണക്കാക്കുന്നത്. ഉത്തരായനകാലത്തിന്‍റെ തുടക്കമാണിത്. ക്ഷേത്ര പ്രതിഷ്ഠയുള്‍പ്പെടെ എല്ലാ വിശുദ്ധകര്‍മ്മങ്ങളുടേയും കാലം. ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഉത്തരായനകാലം ആഘോഷത്തിന്‍റെ കാലമാണ്. അജ്ഞാനമാകുന്ന ഇരുട്ടിനെയകറ്റി ജ്ഞാനമാകുന്ന വെളിച്ചത്തെ സ്വീകരിക്കുന്ന കാലം. ശബരിമലയില്‍ ഏറ്റവുമധികം തീര്‍ഥാടകര്‍ ഒത്തുചേരുന്ന സമയമാണിത്. മകരനക്ഷത്രം ദര്‍ശിക്കാനും മകരജ്യോതി കാണാനും പതിനായിരങ്ങള്‍ എത്തുന്ന സമയം.കെ ജയരാമന്‍ നമ്പൂതിരി പറഞ്ഞു.
പതിനായിരങ്ങള്‍ ഒത്തൂകൂടുമ്പോള്‍ ഒരു ചെറിയ അശ്രദ്ധപോലും വലിയ ദുരന്തത്തിന് കാരണമായേക്കും. അധികാരികളുടെ ശ്രദ്ധ മാത്രമല്ല ഓരോ ഭക്തന്‍റെയും ശ്രദ്ധയും സുഷ്മതയും പ്രധാനമാണെന്ന് കെ ജയരാമന്‍ നമ്പൂതിരി പറഞ്ഞു. വെറുമൊരു ആഘോഷമല്ല മകരവിളക്കുല്‍സവം മറിച്ച് ഭക്തിനിര്‍ഭരവും വിശുദ്ധവുമായ ഒരാഘോഷമാണത്. ഭക്തജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി കരുതുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കള്‍ കുന്നുകൂടിയാല്‍ അശുദ്ധയെന്നല്ല മാലിന്യമാണെന്നാണ് പറയേണ്ടത്. അഥവാ അത്തരം വസ്തുക്കള്‍ കൊണ്ടുവരേണ്ടി വന്നാലും ഈ പൂങ്കാവനത്തില്‍ അവ ഉപേക്ഷിക്കരുത്. ശബരിമലയുടെ പരിശുദ്ധി കാക്കാന്‍ ഇവിടെയെത്തുന്ന ഓരോ ഭക്തനും ബാധ്യസ്ഥനാണ്. ആ കടമ മറക്കാതിരിക്കുക എന്നതാണ് ഈ മകരവിളക്ക് കാലത്ത് അയ്യപ്പസ്വാമിമാര്‍ ചെയ്യേണ്ടതെന്ന് മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033