തിരുവനന്തപുരം : ഇസ്രയേലിൽ കാണാതായ കർഷകൻ ബിജു കുര്യനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ഇസ്രയേലുമായുള്ള ബന്ധത്തിന് തടസം ഉണ്ടാകാത്ത നടപടികൾ സർക്കാർ സ്വീകരിക്കും. ബിജു വീട്ടിലേക്ക് വിളിച്ചതായി അദ്ദേഹത്തിന്‍റെ സഹോദരൻ തന്നെ വിളിച്ച് പറഞ്ഞിരുന്നു. അദ്ദേഹം ക്ഷമാപണവും നടത്തി. ബിജു മനഃപൂർവം മുങ്ങിയെന്നാണ് കരുതുന്നത്. അല്ലെങ്കിൽ സംഘത്തിലുള്ളവർ ഇസ്രയേലിൽ നിന്ന് വിമാനം കയറിയതിനുശേഷം ബിജു നാട്ടിലേക്ക് സന്ദേശം അയയ്ക്കില്ലായിരുന്നു.
ബിജുവിന്‍റെ വിസ റദ്ദാക്കാൻ എംബസിക്ക് നിർദേശം നൽകി. ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനും സർക്കാർ നടപടി സ്വീകരിക്കും. സർക്കാരിന്‍റെ ഉത്തരവാദിത്തം അനുസരിച്ചുള്ള എല്ലാ കാര്യവും ചെയ്തിട്ടുണ്ട്. ഇസ്രയേലിൽ നിന്ന് ലഭിച്ച അറിവുകൾ കർഷകരിലേക്ക് എത്തിക്കും. സംഘത്തിലുണ്ടായിരുന്ന 26 കർഷകരുമായി ഉദ്യോഗസ്ഥരും കാർഷിക സർവകലാശാലകളിലെ ആളുകളും ചർച്ച നടത്തും.
ഇസ്രയേലിലെ കൃഷിരീതികൾ കേരളത്തിൽ പ്രാവർത്തികമാക്കും. വിയറ്റ്നാം അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് കേരളത്തിന് ഏറെ പഠിക്കാനുണ്ട്. ഒരാൾ മുങ്ങിയതിന്‍റെ പേരിൽ വിദേശ സന്ദർശന പരിപാടികൾ അവസാനിപ്പിക്കാനാകില്ല. തമിഴനാട്ടില്‍ പോയാല്‍ പോരെ എന്ന ട്രോളുകള്‍ കണക്കിലെടുക്കുന്നില്ല. കർഷകരുടെ അടുത്ത വിദേശ സന്ദർശനത്തിൽ സമയം ഉണ്ടെങ്കിൽ പോകുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]