അടൂർ : കക്കൂസ് മാലിന്യം കാരണം പരിസ്ഥിതിയെ മലിനമാക്കുന്ന കാര്യമാണ് ദിവസവും അടൂരിലും പരിസരത്തുമുള്ളവർക്കും പറയാനുള്ളത്. റോഡരികുകൾ, ജലാശയങ്ങൾ, ഒഴിഞ്ഞ പുരയിടങ്ങൾ എന്നുവേണ്ട എല്ലായിടത്തും കക്കൂസ് മാലിന്യം തള്ളുന്ന അവസ്ഥയാണ്. ജനങ്ങളുടെ ആരോഗ്യം നഷ്ടപ്പെട്ടാലും പണം ലഭിക്കാൻ എന്തുംചെയ്യുന്ന ചിലരാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. അടൂർ പ്രദേശത്തെ കക്കൂസ് മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ പ്രധാനപ്പെട്ടയിടങ്ങളാണ് പഴകുളം പാസ് ജംഗ്ഷന് സമീപത്തെ കനാൽ, വെള്ളക്കുളങ്ങര, പുന്തലപ്പടി കനാൽ, അടൂർ ബൈപ്പാസ് റോഡരിക്, മിത്രപുരം എന്നിവിടങ്ങൾ. ഈ ഭാഗങ്ങളിലൊക്കെ ഏതുസമയവും വലിയ ദുർഗന്ധമാണ് പുറത്തേക്കുവരുന്നത്. ഈ ഭാഗങ്ങളിലെ മരങ്ങൾ, പുൽച്ചെടികൾ എന്നിങ്ങനെ എല്ലായിടത്തും മാലിന്യത്തിന്റെ അംശങ്ങൾ പറ്റിപ്പിടിച്ചിരിക്കുകയാണ്. പഴകുളം ഫോറസ്ട്രി പാർക്കിന് സമീപം ഒരുഭാഗത്ത് കനാലിലേക്ക് പതിവായി മാലിന്യംതള്ളുന്ന ഒരു ചാലുതന്നെ രൂപപ്പെട്ടു എന്നുവേണമെങ്കിൽ പറയാം. കാനാലിനോടുചേർന്ന് റോഡുള്ളതിനാൽ വാഹനങ്ങൾ നിർത്തി മാലിന്യം കനാലിലേക്ക് തള്ളാൻ സൗകര്യമാണ്. ഇതാണ് ഇവിടെ മാലിന്യനിക്ഷേപകേന്ദ്രമാകാൻ കാരണം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1