കൊച്ചി : ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട എല്ലാ പരാതികളിലും ഡോക്ടർമാർക്കെതിരെ കേസെടുക്കുന്നത് അനുചിതമെന്ന് ഹൈകോടതി. തികഞ്ഞ അവഗണനയും അലക്ഷ്യമായ പ്രവൃത്തിയും ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ ക്രിമിനൽ നടപടികൾ സ്വീകരിക്കാവൂ. നിരാശയിലും വിഷമാവസ്ഥയിലുമുള്ള രോഗികളുടെ ബന്ധുക്കൾ ഉന്നയിക്കുന്ന പരാതിയിൽ അധികൃതർ ചാഞ്ചാടരുതെന്നും ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി. വൃക്കരോഗിയായ യുവാവിൻ്റെ മരണത്തിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസും മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികളും റദ്ദാക്കിയാണ് ഉത്തരവ്. രോഗികളുടെ ജീവൻ രക്ഷിക്കാൻ എല്ലാ മാർഗങ്ങളും ഡോകടർമാർ സ്വീകരിക്കാറുണ്ട്. രോഗിയോട് അവഗണന കാട്ടിയെന്ന പരാതികളിലെല്ലാം കേസെടുത്താൽ ഡോക്ടർമാർ സ്വന്തം സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്ന സ്ഥിതിയുണ്ടാകും.ഗുരുതരാവസ്ഥയിലുള്ള രോഗികളെ വിധിക്കു വിട്ടുകൊടുക്കാനുള്ള പ്രവണതയാകും ഫലമെന്നും കോടതി വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.