Thursday, May 8, 2025 4:59 pm

ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ടായില്ല, ശക്തമായ നിലപാട് വേണം -ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ചൈനക്കെതിരെ ഇന്ത്യ ശക്തമായ നിലപാടെടുക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രശ്നങ്ങളുണ്ടാകുമ്പോൾ ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം എൻ.ഡി.ടി.വി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ അഭിപ്രായപ്പെട്ടു. ചൈനീസ് പാസ്പോർട്ടുള്ള തിബറ്റുകാർക്ക് സ്റ്റേപിൾഡ് വിസ നൽകുന്നത് പരിഗണിക്കണമെന്നും ‘ഏക ചൈന’ നയത്തെ പിന്തുണക്കുന്നത് അവസാനിപ്പിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും തങ്ങളുടെ ഭാഗമാക്കി ചൈന പുറത്തിറക്കിയ ഔദ്യോഗിക ഭൂപടത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം നടപടികൾ അതിർത്തി പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളൂവെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ്, തരൂരിന്റെ പ്രതികരണം.

‘ഇതൊരു പുതിയ സംഭവമല്ല. ഇത് 1950കളിൽ ആരംഭിച്ചതാണ്. ഇന്ത്യയുടെ ഭാഗമായ ചില മേഖലകൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയതുകൊണ്ട് എന്തെങ്കിലും മാറ്റം വരുമെന്ന് ഞാൻ കരുതുന്നില്ല. ഈ പ്രദേശങ്ങൾ ഇന്ത്യയുടെ സുപ്രധാന ഭാഗം തന്നെയാണ്. അരുണാചൽ പ്രദേശ് അവരുടേതാണെന്ന് അവകാശപ്പെടുന്ന മാപ്പിനെതിരെ നമ്മൾ പ്രതിഷേധം അറിയിച്ചു. ഇത് ചൈനയുടെ വളരെ പഴക്കമുള്ളൊരു രീതിയാണ്. നമ്മുടെ പ്രതിഷേധങ്ങൾ അവഗണിക്കുന്നതും അവരുടെ രീതിയാണ്. ഇത്തവണയും നമ്മൾ പ്രതിഷേധം അറിയിക്കുന്നതിൽ എല്ലാം അവസാനിപ്പിക്കുകയാണോ? നമ്മുടെ അതൃപ്തി അറിയിക്കാൻ വേറൊരു മാർഗവുമില്ലേ? ചൈനീസ് പാസ്പോർട്ടുള്ള തിബറ്റുകാർക്ക് എന്തുകൊണ്ട് സ്റ്റേപ്പിൾഡ് വിസ അനുവദിച്ചുകൂടാ? ഏക ചൈന നയത്തിന് നൽകിവരുന്ന പിന്തുണയും പിൻവലിക്കണം’’ –തരൂർ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രണ്ടാം റൗണ്ടിലും മാർപാപ്പയെ തെരഞ്ഞെടുത്തില്ല ; വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു

0
വത്തിക്കാന്‍ സിറ്റി: പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ രണ്ടാം റൗണ്ടിൽ മാർപാപ്പയെ...

ലാഹോർ വാൾട്ടൺ എയർബേസിൽ വീണ്ടും ഇന്ത്യൻ ഡ്രോൺ ആക്രമണം ; ഏഴ് പാക് വ്യോമ...

0
ദില്ലി : ലാഹോർ വാൾട്ടൺ എയർബേസിൽ വീണ്ടും ഇന്ത്യൻ ഡ്രോൺ ആക്രമണം....

പാകിസ്ഥാൻ അനുകൂല പരാമ‌‌ർശം എന്ന് ആരോപണം ; സിപിഎം നേതാവിനെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി

0
കോഴിക്കോട്: കോഴിക്കോട് കക്കോടി പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്‌ രം​ഗത്ത്....

പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിൽ സമ്പൂർണ ബ്ലാക്ക് ഔട്ട്‌ പ്രഖ്യാപിച്ചു

0
ചണ്ഡീഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിൽ സമ്പൂർണ ബ്ലാക്ക് ഔട്ട്‌ പ്രഖ്യാപിച്ചു. ജില്ലാ...