Sunday, June 23, 2024 8:51 am

പണം വച്ചിരുന്നിട്ട് കൊടുക്കാതിരിക്കുന്നതല്ല , യൂണിയനുകൾ പ്രതിഷേധിക്കേണ്ട കാര്യമില്ല; ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം ; കെ.എസ്.ആര്‍.ടി.സി ശമ്പളം വൈകുന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. അഞ്ചാം തീയതിക്ക് മുമ്പ് ആദ്യ ഗഡു നൽകി. ധനവകുപ്പ് പണം അനുവദിച്ചാൽ ശമ്പളം നൽകും. യൂണിയനുകൾ പ്രതിഷേധിക്കേണ്ട കാര്യമില്ല. യഥാർഥ്യ ബോധത്തോടെ കാര്യങ്ങൾ ചിന്തിച്ചാൽ പ്രതിഷേധിക്കേണ്ടിവരില്ലെന്ന് അദ്ദേഹം പറഞ്ഞു. പണം വച്ചിരുന്നിട്ട് കൊടുക്കാതിരിക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിനിടെ കേന്ദ്രസർക്കാരിൻറെ സ്ക്രാപ്പിങ് പോളിസിക്കെതിരെയും മന്ത്രി ആൻറണി രാജു പ്രതികരിച്ചു. കേരളത്തിൽ ആയിരക്കണക്കിന് സർക്കാർ വാഹനങ്ങൾ ഒഴിവാക്കേണ്ട സ്ഥിതിയാണ്. എല്ലാ വകുപ്പുകളിലെയും ഒഴിവാക്കേണ്ട വാഹനങ്ങളുടെ കണക്കുകൾ എടുത്തു കൊണ്ടിരിക്കുകയാണ്. പുതിയ വാഹനങ്ങൾ വാങ്ങാൻ 800 കോടി രൂപയോളം അധിക ബാധ്യത വരും. കേന്ദ്രം കാര്യമായ സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കെഎസ്ആർടി സി യൂണിയനുകളുടെ സമരത്തിനെതിരെയുള്ള ഗതാഗത മന്ത്രിയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു രംഗത്തെത്തി. മന്ത്രിയുടേത് ഏറ്റവും മോശപ്പെട്ട നിലപാടാണെന്ന് KSRTEA ജനറൽ സെക്രട്ടറി എസ്.വിനോദ് പറഞ്ഞു. ഗഡുക്കളായി ശമ്പളം നൽകുന്നില്ലേ എന്നാണ് മന്ത്രി ചോദിക്കുന്നത്. ഇടതു മുന്നണിയുടെ ഭാഗമായി നിന്ന് ഗഡുക്കളായുള്ള ശമ്പളത്തെ യോഗ്യതയായി കാണരുത്. വരുമാനമുള്ള വ്യവസായത്തിൽ ഗഡുക്കളായി ശമ്പളം നൽകാനുള്ള മന്ത്രിയുടെ ശ്രമം അപലപനീയമാണ്. സർക്കാരിന്റെ ഭാഗമായി നിന്ന് സർക്കാരിനോട് മന്ത്രി വിലപേശുന്നുവെന്നും സിഐടിയു ആരോപിച്ചു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോഡിൽ തെന്നിവീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപെട്ടു ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
കോഴിക്കോട്: റോഡിൽ തെന്നിവീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്....

ഇപി ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ച്ച ; ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം, പിണറായിയെ മാറ്റില്ലെന്നും എംവി...

0
തിരുവനന്തപുരം : ഇപി ജയരാജൻ ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം...

മിനിപിക്കപ്പ് വാൻ വൈദ്യുതി തൂണിലിടിച്ച് അപകടം ; ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി: മന്ദിരം- വടശ്ശേരിക്കര റോഡിൽ മന്ദിരം സബ് സ്റ്റേഷന് സമീപം മിനിപിക്കപ്പ്...