Saturday, July 5, 2025 8:12 pm

ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് കഴിഞ്ഞിട്ടും ശമ്പളം വൈകുന്നത്, മുഖ്യമന്ത്രി ഒളിവിലാണോ എന്നാണ് തന്റെ സംശയം ; രമേശ്‌ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ട്രഷറി പരിപൂർണ്ണമായി നിലച്ചുവെന്നും ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് കഴിഞ്ഞിട്ടും ശമ്പളം വൈകുന്നതെന്നും കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഇനി 12 കഴിഞ്ഞിട്ടേ ശമ്പളം കിട്ടു. ഗുരുതര സാഹചര്യം ഉണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. മുഖ്യമന്ത്രി ഒളിവിൽ ആണോ എന്നാണ് തന്റെ സംശയം. എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം കിട്ടിയല്ലോ.. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളം കിട്ടിയിട്ടില്ല. മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ ലക്ഷങ്ങൾ ചിലവഴിക്കുകയാണ്. ഡിഎ മുടങ്ങിയിട്ട് നാളുകളായി. ട്രഷറി സമ്പൂർണമായി അടച്ചിട്ടിരിക്കുകയാണ്. ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുകയാണെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ധനമന്ത്രി എതിർത്തു. എന്ന് ശമ്പളം കൊടുക്കാൻ കഴിയും എന്ന് പോലും സർക്കാരിന് പറയാൻ കഴിയുന്നില്ല.

ശമ്പളം കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ അത് തുറന്നുപറയാൻ തയ്യാറാകണം. അതിന് എന്തിനാണ് സർക്കാർ ഭയക്കുന്നത്. സർക്കാരിന്റെ ദൂർത്ത് തന്നെയാണ് ഈ സാഹചര്യത്തിന് കാരണം. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. കടുത്ത കടക്കെണിയിലാണ് സംസ്ഥാനം. ക്ലിഫ് ഹൗസിലെ മരപ്പട്ടി മൂത്രം ഒഴിക്കുന്നതിനെപറ്റിയാണ് മുഖ്യമന്ത്രിയുടെ ആശങ്ക. ഇതുപോലൊരു അവസ്ഥ മുൻപ് ഒന്നും കേരളത്തിൽ ഉണ്ടായിട്ടില്ല. തുടർഭരണത്തിന്റെ ഏറ്റവും വലിയ ദൂഷ്യഫലമാണ് ഈ കാണുന്നത്. ബാലഗോപാൽ രണ്ട് താഴിട്ട് പൂട്ടിയിരിക്കുകയാണ് ട്രഷറി. എത്രയും വേഗം രാജി വെച്ച് പോകുകയാണ് ധാനമനമന്ത്രി ചെയ്യേണ്ടത്. ഇങ്ങനെ വായ്പ എടുക്കരുതെന്ന് നേരത്തെ ഞങ്ങൾ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് ആരോഗ്യമന്ത്രി വീണാ...

താലൂക്ക് ആശുപത്രികളിലേക്ക് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച് ജൂലൈ 8 ന്

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ രാജി ആവശ്യപ്പെട്ടും സര്‍ക്കാര്‍ ആശുപത്രികളുടെ...

ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
യുപി: ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അച്ഛനൊപ്പം...

ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്

0
കോട്ടയം: ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്. പി.എ...