കോന്നി : കേരളത്തിലെ സിവിൽ സർവീസ് മേഖലയെ നിലനിർത്തേണ്ടത് ഇടതുപക്ഷത്തിന്റെ ബാധ്യതയാണെന്ന് സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ പറഞ്ഞു. ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇന്നത്തെ സാമൂഹിക മാറ്റത്തിന് സർക്കാർ ജീവനക്കാർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നവോഥാന പ്രസ്ഥാനത്തിന്റെ തുടക്കക്കാർ കമ്മ്യൂണിസ്റ്റ്കാർ ആയിരുന്നു. തിരുവിതാംകൂറിൽ ആക്കാലത്ത് ഉണ്ടായിരുന്ന സാമൂഹിക അസമത്വങ്ങൾക്ക് എതിരെ ഒട്ടേറെ സമരങ്ങൾ നടന്നു. ഈ സമരങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കയ്യൊപ്പ് കാണുവാൻ കഴിയും. സ്വന്തമായി ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയും കേരളത്തിൽ സമരങ്ങൾ നടന്നിട്ടുണ്ട്. 1957ലാണ് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിൽ വരുന്നത്. അതിന്റെ തുടർച്ചയാണ് പിന്നീട് കേരളത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ. കേവലം ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്ന സംഘടന മാത്രമല്ല ജോയിന്റ് കൗൺസിൽ. നിരവധി സാമൂഹിക മാറ്റങ്ങളും കൊണ്ടുവന്ന സംഘടനയാണ് ജോയിന്റ് കൗൺസിൽ.
ഭരണത്തിൽ ഏത് പാർട്ടി എന്ന് നോക്കാതെ ജോയിന്റ് കൗൺസിൽ വിഷയങ്ങളിൽ ഇടപെടുന്നു. അതുകൊണ്ട് തന്നെയാണ് ഈ സംഘടനയിലേക്ക് ആളുകൾ ആകർഷിക്കപ്പെടുന്നത്. സർക്കാർ സാമ്പത്തിക ഞെരുക്കത്തിൽ പോലും സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കി. തൊഴിലാളികൾക്കും ജീവനക്കാർക്കും എതിരെ വലിയ കടന്നാക്രമണമാണ് കേന്ദ്ര സർക്കാർ നടത്തി വരുന്നത്. എ ഐ റ്റി യു സി രൂപീകരിക്കുന്നതിന് മുൻപ് അടിമ സമാനമായിരുന്നു തൊഴിലാളികളുടെ സ്ഥിതി. കേന്ദ്ര സർക്കാർ വലിയ കടന്നാക്രമണമാണ് തൊഴിലാളികൾക്ക് നേരെ നടത്തികൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജെ സിനി രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ ഷാജഹാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ജി അഖിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി എസ് മനോജ് കുമാർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം എം നജീം, എ ഐ റ്റി യൂ സി ജില്ലാ സെക്രട്ടറി ഡി സജി, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ ആർ രമേശ്, എൻ കൃഷ്ണകുമാർ, എ കെ എസ് റ്റി യൂ ജില്ലാ സെക്രട്ടറി റജി മലയാലപുഴജില്ലാ വൈസ് പ്രസിഡന്റ് അനുരാജ് കെ, മഹേഷ് ബി, സി ക് സജീവ് കുമാർ, അനീഷ് കുമാർ സി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ജി അഖിൽ (ജില്ലാ സെക്രട്ടറി), ആർ മനോജ് കുമാർ (ജില്ലാ പ്രസിഡന്റ്), മഹേഷ് ബി (ട്രഷറർ),പി എസ് മനോജ് കുമാർ, ജെ സിനി, അനുരാജ് കെ (വൈസ് പ്രസിഡന്റ്മാർ), അനീഷ് കുമാർ സി, എ ഷാജഹാൻ, പ്രസാദ് വി (ജോയിന്റ് സെക്രെട്ടറിമാർ ), സി കെ സജീവ് കുമാർ, ശിവാനന്ദൻ കെ (ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ), അമ്പിളി എസ് ജി (വനിതാ കമ്മറ്റി സെക്രട്ടറി), നിത്യ സി എസ് വനിതാ കമ്മറ്റി (പ്രസിഡന്റ് ) എന്നിവരെ തിരഞ്ഞെടുത്തു.