തിരുവനന്തപുരം: ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പെയ്തത് ഓഗസ്റ്റ് മാസത്തിൽ മൊത്തം പെയ്ത മഴയുടെ ഏകദേശം മൂന്നിരട്ടിയോളം. കാലവർഷമാകെ നിരാശപ്പെടുത്തിയ മഴ പക്ഷേ കാലവർഷം അവസാനിക്കുന്ന ദിവസങ്ങളിൽ ശക്തമാകുകയായിരുന്നു. ഇത് തുലാവർഷത്തിന്‍റെ തുടക്കത്തിൽ പെരുമഴയായി മാറി. ഇരട്ടന്യൂനമർദ്ദങ്ങളാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്. അറബികടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലായി രൂപപ്പെട്ട ഇരട്ട ന്യുനമർദ്ദങ്ങളുടെ ഫലമായാണ് കേരളത്തിൽ കഴിഞ്ഞ 5 ദിവസം പെരുമഴ പെയ്തത്. ഈ അഞ്ച് ദിവസം കൊണ്ട് മൊത്തം ലഭിച്ചത് 162 മില്ലി മീറ്റർ മഴയാണെന്നാണ് കണക്കുകൾ പറയുന്നത്. സാധാരണ ഗതിയിൽ 44 മി മീ മഴ ലഭിക്കേണ്ടിടത്താണ് 162 മി മീ മഴ ലഭിച്ചത്. അതായത് ഏകദേശം നാലിരട്ടി മഴയാണ് ഈ അഞ്ച് ദിവസത്തിൽ കേരളത്തിൽ അനുഭവപ്പെട്ടത്.
കാലവർഷം ശക്തമാകാറുള്ള ഓഗസ്റ്റ് മാസത്തിൽ ലഭിച്ച മഴയുടെ ഏകദേശം മുന്നിരട്ടി മഴ ഈ അഞ്ച് ദിവസത്തിൽ ലഭിച്ചു എന്നതാണ് മറ്റൊരുകാര്യം. ഓഗസ്റ്റ് മാസത്തിലെ 30 ദിവസങ്ങളിലുമായി മൊത്തം ലഭിച്ചത് 60 മി മീ മഴയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് മാത്രം 162 മില്ലി മീറ്റർ മഴ ലഭിച്ചു എന്നതാണ് കണക്ക്. ഈ അഞ്ച് ദിവസത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് എറണാകുളം ജില്ലയിലായിരുന്നു. എറണാകുളം ജില്ലയിൽ മാത്രം 228 മില്ലി മീറ്റർ മഴയാണ് ഈ ദിവസങ്ങളിൽ ലഭിച്ചത്. രണ്ടാം സ്ഥാനത്ത് കോട്ടയം ജില്ലയാണ്. കോട്ടയത്ത് 225 മി മീ മഴയാണ് ഈ ദിവസങ്ങളിൽ ലഭിച്ചത്. ആലപ്പുഴയിലും കാര്യമായി മഴ ലഭിച്ചെന്നാണ് കണക്ക്. ആലപ്പുഴയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിൽ ലഭിച്ചത് 210 മി മീ മഴയാണ്. ഈ ദിവസങ്ങളിൽ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് പാലക്കാട് ജില്ലകളിലാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033