Sunday, May 11, 2025 11:37 pm

തെലങ്കാനയിൽ മന്ത്രിസഭ രൂപവത്കരണം കോൺ​ഗ്രസിന് ബുദ്ധിമുട്ടാകും

For full experience, Download our mobile application:
Get it on Google Play

ഹൈ​ദ​രാ​ബാ​ദ് : ബി.​ആ​ർ.​എ​സി​നെ മ​ല​ർ​ത്തി​യ​ടി​ച്ച് തെ​ല​ങ്കാ​ന​യി​ൽ അ​ധി​കാ​രം പി​ടി​ച്ചെ​ങ്കി​ലും മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​ര​ണം കോ​ൺ​ഗ്ര​സി​ന് ബുദ്ധിമുട്ടാകും. മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം 18 അം​ഗ​ങ്ങ​ളാ​ണ് മ​ന്ത്രി​സ​ഭ​യി​ലു​ണ്ടാ​കു​ക. ബി.​ആ​ർ.​എ​സി​ൽ ​നി​ന്നും ബി.​ജെ.​പി​യി​ൽ ​നി​ന്നും കോ​ൺ​ഗ്ര​സി​ലെ​ത്തി വി​ജ​യി​ച്ച​വ​ർ മ​ന്ത്രി​സ്ഥാ​ന​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചേ​ക്കും. 64 എം.​എ​ൽ.​എ​മാ​രി​ൽ 20 പേ​രും ഈ ​പാ​ർ​ട്ടി​ക​ൾ വി​ട്ട് ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​ത്തി​നി​ടെ കോ​​​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​വ​രാ​ണ്. നാ​മ​നി​ർ​ദേ​ശ ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ മു​മ്പ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന് വി​ജ​യി​ച്ച​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ആ​കെ മ​ത്സ​രി​ച്ച 118 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 30 പേ​രും അ​ടു​ത്തി​ടെ കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​വ​രാ​ണ്. ഇ​വ​രി​ൽ പ​ല​രും മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും.

ഇ​തി​നു​പു​റ​മെ സാ​മു​ദാ​യി​ക സ​ന്തു​ല​ന​വും പാ​ലി​ക്കേ​ണ്ട​തു​ണ്ട്. മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി കോ​​ൺ​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തു​ന്ന​തോ​ടെ തീ​രു​മാ​ന​മെ​ടു​ക്ക​ൽ വെ​ല്ലു​വി​ളി​യാ​കും. മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ​ നി​ന്നെ​ത്തി​യ മു​ൻ മ​ന്ത്രി​മാ​രാ​യ ജു​പ​ള്ളി കൃ​ഷ്ണ​റാ​വു, തു​മ്മ​ല നാ​ഗേ​ശ്വ​ര റാ​വു, മു​ൻ എം.​പി​മാ​രാ​യ പൊ​ങ്കു​ലേ​റ്റി ശ്രീ​നി​വാ​സ് റെ​ഡ്ഡി, ജി. ​വി​വേ​ക്, കെ. ​രാ​ജ​ഗോ​പാ​ൽ റെ​ഡ്ഡി എ​ന്നി​വ​രാ​ണ് മ​ന്ത്രി​സ്ഥാ​ന​ത്തി​ന് മു​ൻ​നി​ര​യി​ലു​ള്ള​ത്. കോ​ൺ​ഗ്ര​സി​ന്റെ മു​സ്‍ലിം സ്ഥാ​നാ​ർ​ഥി​ക​ളാ​രും വി​ജ​യി​ക്കാ​ത്ത​തി​നാ​ൽ മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് അ​ലി ഷാ​ബി​റി​നെ​യോ മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ​യോ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ലി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്തേ​ക്കും. ഇ​വ​രി​ലൊ​രാ​ൾ​ക്ക് മ​ന്ത്രി​സ്ഥാ​നം ന​ൽ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...

കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ

0
ഹൈദരാബാദ് : കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ. ഹൈദരാബാദിലെ ഒമേഗ ആശുപത്രി...

പാക് ഹൈക്കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ രണ്ടുപേർ അറസ്റ്റിൽ

0
ന്യൂഡൽഹി: പാക് ഹൈക്കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ രണ്ടുപേർ...