കണ്ണൂര്‍ : വടക്കൻ മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഇറ്റാലിയൻ മിഷനറി ഫാ.ലീനസ് മരിയ സുക്കോൾ എസ്. ജെയെ ദൈവദാസ പദവിയിലേക്ക് ഉയർത്തി. കണ്ണൂർ പരിയാരത്തെ മരിയാപുരം പള്ളിയിൽ കണ്ണൂർ രൂപതാ ബിഷപ്പ് അലക്‌സ് വടക്കുംതല ദൈവദാസ പദവിയിലേക്ക് ഉയർത്തിയുള്ള വത്തിക്കാൻ പ്രഖ്യാപനം വായിച്ചു. വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്‍റെ ആദ്യപടിയായാണ് ദൈവദാസ പ്രഖ്യാപനം. ഇറ്റലിയിലെ ത്രെന്തോ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ലൂയിജി ബ്രെസാനാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, ബത്തേരി രൂപത അധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർ തോമസ്, തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.