Saturday, June 15, 2024 10:22 am

യാത്രക്കാരന്റെ ലഗേജിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടു ; പിന്നാലെ വിമാനക്കമ്പനിക്ക് പിഴ ചുമത്തി അധികൃതർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: യാത്രക്കാ​രന്റെ ലഗേജിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടു വിമാനക്കമ്പനികൾക്ക് 30000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.ഘാനയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് യാത്ര ചെയ്ത ചണ്ഡീഗഡ് സ്വദേശിനിയുടെ ലഗേജിൽ നിന്നാണ് സാധനങ്ങൾ നഷ്ടമായത്. തുടർന്ന് നൽകിയ പരാതിയിലാണ് ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിമാനക്കമ്പനികൾക്ക് പിഴയിട്ടത്. ഘാനയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് എമിറേറ്റ്‌സ് എയർലൈൻസിൻ്റെ വിമാനത്തിലാണ് ഏക്താ സെഹ്ഗാൾ 2022 ഒക്ടോബർ 16 ന് യാത്ര ചെയ്തത്. നാല് ബാഗുകളായിരുന്നു കൈയിലുണ്ടായിരുന്നത്. 43 കിലോഗ്രാം ആയിരുന്നു ആകെ ഭാരം. ഒക്‌ടോബർ 17 ന് രാത്രി 8.20 ഓടെ വിമാനം ന്യൂഡൽഹിയിൽ ഇറങ്ങിയെങ്കിലും എയർപോർട്ട് കൺവെയർ ബെൽറ്റിൽ ബാഗുകളെത്തിയില്ല.

തുടർന്ന് വിമാനത്താവള അധികൃതരെ സമീപിച്ചപ്പോൾ, ആളൊഴിഞ്ഞ കോണിൽ കൂട്ടിയിട്ട ലഗേജുകളിൽ നോക്കാൻ ആവശ്യപ്പെട്ടു. അവിടെ നിന്ന് രണ്ട് ബാഗുകൾ കണ്ടെത്തിയെങ്കിലും അവ ഭാഗികമായി തുറന്ന നിലയിലും​ കേടായ നിലയിലുമായിരുന്നു. ബാഗുകളുടെ പൂട്ട് തകർത്താണ് സാധനങ്ങൾ പുറത്തെടുത്തെന്നും മനസിലായി. തുടർന്ന് ബാഗുകളുടെ ഭാരം പരിശോധിച്ചപ്പോൾ 43 കിലോഗ്രാമിൽ നിന്ന് 39.2 കിലോഗ്രാമായി കുറഞ്ഞതായി കണ്ടെത്തി. 4 കിലോ സാധനങ്ങൾ നഷ്ടപ്പെട്ടതായി പരാതി നൽകിയപ്പോൾ 200 ഡോളർ മാത്രമാണ് നഷ്ടപരിഹാരം നൽകിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആഫ്രിക്കൻ രാജ്യങ്ങളിലെ വിദ്യാർഥികളെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമമുണ്ടാകണം; സാധ്യതകൾ ചർച്ച ചെയ്ത് ലോക കേരള...

0
തിരുവനന്തപുരം: ലോക കേരള സഭയുടെ ഭാഗമായി നടന്ന മേഖല യോഗത്തില്‍ ആഫ്രിക്കന്‍...

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ചെ​ന്നീർക്കര : ചെന്നീർക്കര സർവീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാവകുപ്പിന്റെയും...

ദലിത് യുവാവുമായുള്ള വിവാഹം നടത്തിക്കൊടുത്തു ; പിന്നാലെ സി.പി.എം ഓഫീസ് അടിച്ചുതകര്‍ത്തു, സംഭവം തമിഴ്നാട്ടിൽ

0
മധുര: മിശ്രവിവാഹം നടത്തിക്കൊടുത്തിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ സി.പി.എം ഓഫീസ് അടിച്ചു...