പത്തനംതിട്ട : ട്രാന്‍സ്ജന്‍ഡേഴ്‌സിനു വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച് ജില്ലയിലെ ട്രാന്‍ജെന്‍ഡേഴ്‌സിന്റെ ശബ്ദമായി ശിഖാ നാരായണി. സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസിന്റെ പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാത യോഗത്തിലാണു ശിഖ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെപറ്റിയുള്ള അഭിപ്രായം പങ്ക് വെച്ചത്.
ഒരു വ്യക്തിക്ക് ഉയര്‍ന്നന്ന് നില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യമാണ് ആവശ്യം. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുന്ന പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ് സ്വന്തം സ്വത്വത്തില്‍ അഭിമാനത്തോടെ ട്രാന്‍സ് ജന്‍ഡേഴ്‌സ് ജീവിക്കുന്നതെന്ന് പറഞ്ഞ ശിഖയുടെ ആവശ്യം ട്രാന്‍സ് ജന്‍ഡേഴ്‌സിന് ജോലി സാധ്യത വര്‍ധിപ്പിക്കുകയെന്നതാണ്. തൊഴില്‍ ലഭ്യത സാമ്പത്തിക സുരക്ഷയ്‌ക്കൊപ്പം സമൂഹത്തില്‍ വലിയ സ്ഥാനവും നല്‍കുന്നുവെന്നും ഡെമോക്രാറ്റിക് ട്രാന്‍സ്ജന്‍ഡേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരളയുടെ (ഡിറ്റിഎഫ് കെ )സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ശിഖ പറഞ്ഞു. ട്രാന്‍സ്ജഡേഴ്‌സിന് സ്വന്തമായി ഭവനം എന്ന ആവശ്യം സര്‍ക്കാരില്‍ നിന്ന് ഉടന്‍ ലഭ്യമാകുമെന്ന പ്രതീക്ഷയും അവര്‍ സദസില്‍ പങ്കുവെച്ചു.