റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡ് നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നതായി ആക്ഷേപം. തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളും സ്റ്റാന്‍ഡിലൂടെത്തുന്ന മറ്റു വാഹനങ്ങളുടേയും ഇടയിലൂടെ യാത്രക്കാര്‍ ജീവന്‍ രക്ഷിക്കാന്‍ ഓടി രക്ഷപെടേണ്ട അവസ്ഥയാണ് നിലവില്‍. പോലീസ്,മോട്ടോര്‍ വാഹന വകുപ്പുകളുടെ ഉത്തരവാദിത്വമില്ലായ്മയാണ് പ്രധാന പ്രശ്നം. സ്റ്റാന്‍ഡിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേകം വഴികള്‍ ക്രമീകരിച്ചിട്ടുണ്ടെങ്കിലും അതു പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. റാന്നിക്ക് സ്വന്തമായി ഡിവൈഎസ്പി ഓഫീസ് ലഭിച്ചപ്പോള്‍ നഗരത്തിലെ കുത്തഴിഞ്ഞ ഗതാഗത സംവിധാനത്തിന് അറുതി വരുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ബസ് സ്റ്റാന്‍ഡ് നിറയെ സ്വകാര്യ കാറുകളൂം ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളും അലക്ഷ്യമായി പാര്‍ക്കിംങ്ങ് നടത്തുകയാണ്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ പാര്‍ക്കിംങ്ങിനായി കണ്ടെത്തുന്നത് ബസ് സ്റ്റാന്‍ഡാണ്.
രാവിലെ വാഹനം കൊണ്ടുവന്ന് ഇവിടെ പാര്‍ക്കു ചെയ്ത ശേഷം ദൂരെ സ്ഥലങ്ങളില്‍ ജോലിക്കു പോകുന്നവരും ഉണ്ട്. രാത്രിയോടു കൂടി മാത്രമെ ഈ വാഹനങ്ങള്‍ ഇവിടെ നിന്നു മാറ്റുകയുള്ളു.ബസുകള്‍ പാര്‍ക്കു ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ മറ്റു വാഹനങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണ്. അതോടെ ബസുകള്‍ സ്റ്റാന്‍ഡിന് മധ്യത്തില്‍ തലങ്ങും വിലങ്ങും പാര്‍ക്കിങ്ങ് നടത്തുകയാണിപ്പോള്‍. ഇതിനിടയിലൂടെ മറ്റു ബസുകള്‍ കടന്നു വരുമ്പോള്‍ യാത്രക്കാര്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. പലപ്പോഴും അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപെടുന്നത്. സ്റ്റാന്‍ഡിലെ വ്യാപാരികളും തങ്ങളുടെ സ്ഥാപനത്തിന് മുന്‍വശം കൈയ്യേറി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. ബസുകള്‍ അല്ലാത്ത വാഹനങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ലാതാക്കിയാലെ ഇതിനു പരിഹാരമാകു.സ്റ്റന്‍ഡിലേക്ക് ബസുകള്‍ കയറുന്നതിനായി വയലിനു നടുവിലൂടെ നിര്‍മ്മിച്ച വഴി ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുകയാണ്.
വണ്‍വേയിലൂടെ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാനാണിത്.കൂടാതെ ഒരു വഴിയിലൂടെ ബസുകള്‍ക്ക് കയറാനും മറുവഴിയിലൂടെ ഇറങ്ങാനുമായി ഉണ്ടായിരുന്ന തീരുമാനം ലംഘിച്ച് ബസുകള്‍ തലങ്ങും വിലങ്ങും പായുകയാണ്.ബസുകള്‍ ഏതുവഴി എത്തുമെന്ന് ഇതുമൂലം യാത്രക്കാര്‍ക്ക് കൃത്യമായ ധാരണയും ഇല്ല.പഞ്ചായത്തും മോട്ടോര്‍,പൊലീസ് അധികൃതരും ഇടപെട്ടാല്‍ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാവു.അല്ലെങ്കില്‍ നഗരത്തില്‍ ട്രാഫിക് പൊലീസ് യൂണിറ്റ് അനുവദിച്ച് പരിഹാരമുണ്ടാക്കുവാന്‍ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033