കോന്നി : ഐ.വി. ദാസ് അനുസ്മരണവും എഴുത്തുപ്പെട്ടി ഉദ്ഘാടനവും വായനാ പക്ഷാചരണം സമാപന പരിപാടികളുടെ ഭാഗമായി കോന്നി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ലിറ്റററി ക്ലബ്ബ്, എസ്.പി.സി യൂണിറ്റ്, കോന്നി പബ്ലിക്ക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഐ.വി.ദാസ് അനുസ്മരണവും എഴുത്തുപ്പെട്ടി ഉദ്ഘാടനവും സ്ക്കൂളിൽ നടന്നു. സ്ക്കൂൾ പ്രഥമാധ്യാപിക പി.വി ശ്രീജ എഴുത്തുപ്പെട്ടി ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ഐ.വി. ദാസ് അനുസ്മരണം ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല നടത്തി. എം.കെ.ഷിറാസ്, അദ്ധ്യാപകരായ എസ്.സുഭാഷ്, എം.ആർ.വിമല, പിങ്കി. എസ്, കെ.സൗമ്യ, ഡി.വിനീജ, ബിബിവർഗീസ്, സീനാ തോമസ്, ജി.രാജൻ എന്നിവർ സംസാരിച്ചു.
ഐ.വി ദാസ് അനുസ്മരണവും എഴുത്തുപ്പെട്ടി ഉദ്ഘാടനവും നടത്തി
RECENT NEWS
Advertisment