വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്‌നേഷ് വിജയകുമാര്‍ നിര്‍മ്മിച്ച് എം.എ നിഷാദ് സംവിധാനം ചെയ്ത കോമഡി ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. വ്യത്യസ്തമായ പ്രമേയങ്ങള്‍ തിരഞ്ഞെടുത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നതില്‍ മുന്‍പന്തിയിലാണ് സംവിധായകന്‍ എം.എ നിഷാദിന്റെ സ്ഥാനം. ഇത്തവണയും പതിവ് തെറ്റാതെ കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു പ്രമേയവുമായാണ് നിഷാദ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയതാരങ്ങളുടെ സാന്നിധ്യമാണ് ചിത്രത്തെ കൂടുതല്‍ മികച്ചതാക്കുന്നത്. ശ്രീനിവാസ് അയ്യറായി മുകേഷ് എത്തുമ്പോള്‍ ഝാന്‍സി റാണിയായി ഉര്‍വശിയെത്തുന്നു. രാഹുല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. രാഹുലിന്റെ കാമുകിയായ സെഹ്റയായി ദുര്‍ഗ്ഗാ കൃഷ്ണനെത്തുന്നു. കുടുംബ ബന്ധങ്ങളിലൂടെ മുന്നേറുന്ന ഒരു സറ്റയര്‍ ചിത്രമാണിത്.
ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു മുഴുനീള കോമഡി എന്റര്‍ടൈനര്‍ ചിത്രമായ ‘അയ്യര്‍ ഇന്‍ അറേബ്യ’യുടെ ഛായാഗ്രഹണം സിദ്ധാര്‍ത്ഥ് രാമസ്വാമി, വിവേക് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. പ്രഭാ വര്‍മ്മ, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ജോണ്‍കുട്ടി, പ്രൊഡക്ഷന്‍- കണ്‍ട്രോളര്‍-ബിനു മുരളി, കലാസംവിധാനം- പ്രദീപ് എം വി, മേക്കപ്പ് -സജീര്‍ കിച്ചു. കോസ്റ്റ്യും-അരുണ്‍ മനോഹര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍-പ്രകാശ് കെ മധു.സ്റ്റില്‍സ്- നിദാദ്, ഡിസൈന്‍സ്- യെല്ലോടൂത്ത്,സൗണ്ട് ഡിസൈന്‍-രാജേഷ് പി.എം,ശബ്ദലേഖനം- ജിജുമോന്‍ ടി. ബ്രൂസ്.