Tuesday, April 29, 2025 3:22 pm

ജാര്‍ഖണ്ഡില്‍ പെട്രോളിന് 25 രൂപ ലിറ്ററിന്‍മേല്‍ കുറയ്ക്കാന്‍ തീരുമാണം

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്നതായിരുന്നു ഇന്ധന വില വര്‍ധന. പെട്രോളിനും ഡീസലിനും അനുദിനം വില വര്‍ധിച്ച്‌ 100 രൂപ കടന്നിരിക്കുന്നു. പ്രതിഷേധം കനത്തതോടെ ചില സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് വരുത്തി. കേന്ദ്രവും നേരിയ ഇളവ് വരുത്താന്‍ നിര്‍ബന്ധിതരായി. എന്നാല്‍ വേറിട്ട നീക്കമായിരുന്നു ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നടത്തിയത്. പെട്രോളിന് 25 രൂപ ലിറ്ററിന്‍മേല്‍ കുറയ്ക്കാന്‍ അവര്‍ തീരുമാനിച്ചു. റിപബ്ലിക് ദിനത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതായത്, നാളെ മുതല്‍ ജാര്‍ഖണ്ഡില്‍ പെട്രോളിന് 25 രൂപ കുറയും. എല്ലാവര്‍ക്കും ഈ ഇളവ് കിട്ടില്ല എന്നതാണ് എടുത്തുപറയേണ്ടത്. പാവപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ക്കാണ് ലഭിക്കുക. റേഷന്‍ കാര്‍ഡും ആധാറും മാനദണ്ഡമാക്കിയാണ് പണം കൈമാറുക. ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍ക്കാണ് ഇളവ്.

ഒരു ബിപിഎല്‍ കുടുംബത്തിന് മാസത്തില്‍ 250 രൂപ പെട്രോളിനായി സര്‍ക്കാര്‍ അനുവദിക്കും. അതിന് വേണ്ട രേഖകള്‍ ശരിപ്പെടുത്താനും പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനില്‍ പേരുകള്‍ അപ്ലോഡ് ചെയ്യാനും സൗകര്യം ഒരുക്കികഴിഞ്ഞു. ആദ്യ സബ്‌സിഡി മാര്‍ച്ച്‌ 10ന് ബിപിഎല്‍ കുടുംബത്തിലെ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിലെത്തും. മാസത്തില്‍ 10 ലിറ്റര്‍ പെട്രോള്‍ അടിക്കാനാണ് സബ്‌സിഡി. സാധാരണ കുടുംബത്തിന് 10 ലിറ്റര്‍ പെട്രോള്‍ ധാരാളമാണ്. ഇരു ചക്ര വാഹനത്തിന് മാത്രമേ സബ്ഡിസി നല്‍കൂ. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനത്തിന്‍മേലുള്ള നികുതിയില്‍ ഇളവ് വരുത്തിയിട്ടില്ല. അതേസമയം, അര്‍ഹര്‍ക്ക് ഇളവ് നല്‍കാനും ശ്രമിക്കുന്നു. റിപബ്ലിക് ദിനത്തില്‍ നൂറോളം പദ്ധതികളാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായതാണ് പെട്രോള്‍ സബ്‌സിഡി.

പെട്രോള്‍ സബ്‌സിഡി പദ്ധതിക്ക് വേണ്ടി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പ്രത്യേക ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. സിഎം സപ്പോര്‍ട്ട് എന്ന പേരിലാണ് ആപ്പ്. പിങ്ക്, ഗ്രീന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് സബ്‌സിഡി ലഭിക്കുക. ഹേമന്ത് സോറന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. 20 ലക്ഷം കുടുംബങ്ങള്‍ക്കാണ് സബ്‌സിഡി നല്‍കേണ്ടി വരിക. ഇതിന് വേണ്ടി വര്‍ഷം 600 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് വേണ്ടി അപേക്ഷകന്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ നമ്പര്‍ നല്‍കണം.

ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിലേക്ക് ഒടിപി എത്തും. റേഷന്‍ കാര്‍ഡ് നമ്ബറാകും ആപ്പിന്റെ ലോഗിന്‍. ആധാറിന്റെ അവസാന എട്ട് അക്കങ്ങള്‍ പാസ്‌വേഡും. വാഹന നമ്പറും ലൈസന്‍സ് ഐഡിയും ആപ്പില്‍ രേഖപ്പെടുത്തണം. ഇന്ധന വില കുത്തനെ ഉയര്‍ന്ന വേളയില്‍ കേന്ദ്രം പെട്രോളിന് പത്ത് രൂപയും ഡീസലിന് അഞ്ച് രൂപയും ലിറ്ററില്‍ കുറവ് വരുത്തിയിരുന്നു. തൊട്ടുപിന്നാലെ ഒട്ടേറെ സംസ്ഥാനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്ന നികുതിയിലും ഇളവ് വരുത്തി. വലിയ കുറവ് വരുത്തിയത് കര്‍ണാടകമായിരുന്നു. 13, 12 രൂപയാണ് കര്‍ണാടകം കുറച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ കരടി ആക്രമിച്ചു

0
വയനാട്: വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ കരടി ആക്രമിച്ചു. ചെതലയം...

ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിന് കൊടിയേറി

0
ചന്ദനപ്പള്ളി : ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന ആഗോള...

ചിറ്റിലപ്പാടത്ത് നെല്ല് പാകമായി ; പക്ഷേ കാർഷികോപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഷെഡ്‌ തയാറായില്ല

0
പന്തളം : കരിങ്ങാലിപ്പാടശേഖരത്തിന്റെ ഭാഗമായ ചിറ്റിലപ്പാടത്ത് വിളഞ്ഞുകിടക്കുന്ന നെല്ല് കൊയ്യാൻ...

കണ്ണൂർ – ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു ; ആഴ്ചയിൽ എല്ലാ ദിവസവും...

0
മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദമാം റൂട്ടിൽ ടിക്കറ്റ്...