Sunday, May 11, 2025 10:07 am

ഫിഷറീസ്​ മന്ത്രിയുടെ ഓര്‍മ്മ നശിച്ചു ; ഇ.എം.സി.സി സംഘവുമായി ​ കൂടിക്കാഴ്ച നടത്തി – അന്ന്​ എന്താണ്​ സംസാരിച്ചതെന്ന്​ ഓര്‍ക്കുന്നില്ലെന്ന് മേഴ്സിക്കുട്ടിയമ്മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇ.എം.സി.സി സംഘവുമായി തിരുവനന്തപുരത്ത്​ കൂടിക്കാഴ്ച നടത്തിയെന്ന്​ സമ്മതിച്ച്‌​ ഫിഷറീസ്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മ. അന്ന്​ എന്താണ്​ സംസാരിച്ചതെന്ന്​ ഓര്‍ക്കുന്നില്ല. ചര്‍ച്ചയിലല്ല നയത്തില്‍ നിന്നും വ്യതിചലിക്കുന്നില്ലെന്നതിലാണ്​ കാര്യമെന്നും മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു.

മേഴ്​സിക്കുട്ടിയമ്മയും ഇ.എം.സി.സി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുന്ന ചിത്രം പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പുറത്ത്​ വിട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഫിഷറീസ്​ മന്ത്രിയുടെ വിശദീകരണം. സ്വപ്നയുടെ ഒപ്പമുള്ള ചിത്രമുള്ളതിനാല്‍ ചെന്നിത്തല സ്വര്‍ണം കടത്തിയെന്ന്​ പറയാനാവുമോയെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. അതേസമയം വിവാദം ശക്​തമാകുന്നതിനിടെ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ്​ റിപ്പോര്‍ട്ട്​.

ഇ.എം.സി.സി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന്​ ചെന്നിത്തല പറഞ്ഞിരുന്നു​. ഫിഷറീസ്​ വകുപ്പ്​ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ അമുല്യമായ മത്സ്യസമ്പത്ത്​ അമേരിക്കന്‍ കമ്പിനിക്ക്​ തീറെഴുതാനുള്ള നീക്കമാണ്​ നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബാലുശ്ശേരിയില്‍ വാടകവീട് കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ പിടിയിൽ

0
കോഴിക്കോട്: ബാലുശ്ശേരി, കോക്കല്ലൂര്‍, വട്ടോളി മേഖലകളില്‍ യുവാക്കള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ പോലീസിന്റെ...

പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന വിവരം പോലീസിൽ അറിയിച്ചു എന്നാരോപിച്ച് വീട്ടിൽ കയറി മർദ്ദനം; വായ്പ്പൂരിൽ യുവാക്കൾ...

0
പത്തനംതിട്ട : പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന വിവരം പോലീസിൽ അറിയിച്ചതിന്റെ...

വീട്ടിലെ സ്വിമ്മിങ്പൂളിൽവീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

0
കൊടുമൺ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരൻ വീടിനോടുചേർന്ന സ്വിമ്മിങ്പൂളിൽ വീണുമരിച്ചു. ഇടത്തിട്ട കോട്ടപ്പുറത്ത്...

കേന്ദ്ര സഹായത്തോടെ രാജ്യത്തെ 300 ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാകേന്ദ്രം വരുന്നു

0
കോട്ടയം: ജില്ലാ ആശുപത്രികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ വരുന്നു....