തിരുവനന്തപുരം : കേരളത്തിൽ ഓഗസ്റ്റ് 15നു കോവിഡ് കേസുകൾ 41,000 കടക്കുമെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. ജൂലൈയ് അഞ്ച് മുതൽ നടപ്പാക്കി വരുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ ഫലപ്രദമായിട്ടില്ലെന്ന് ഫേയ്സ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു. അടച്ചുപൂട്ടൽ ഫലപ്രദമാകാത്തതിന്റെ കാരണം ഈ രോഗത്തിന്റെ പ്രത്യേക സ്വഭാവമാണ്.
ടെസ്റ്റ് ചെയ്തു സ്ഥിരീകരിക്കുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ആളുകളെങ്കിലും ലക്ഷണമില്ലാത്തതോ വളരെ നിസ്സാര ലക്ഷണങ്ങളോ ഉള്ളവരായി സമൂഹത്തിൽ ഉണ്ട് . അവർ പോലും സ്വയം അറിയാതെ, മറ്റാരുമറിയാതെ, അവർ ആയിരിക്കുന്ന വീടുകളിലും അയൽ പ്രദേശത്തും രോഗം പടർത്തിക്കൊണ്ടേയിരിക്കുമെന്നും ജേക്കബ് പുന്നൂസ് ചൂണ്ടിക്കാണിച്ചു.