Sunday, May 4, 2025 5:35 pm

ഉണ്ണി മുകുന്ദന് വില്ലനായി ജഗദീഷ് ; ഞെട്ടിച്ച് ‘മാർക്കോ’ ടീസർ

For full experience, Download our mobile application:
Get it on Google Play

മലയാളത്തിലെ തന്നെ ‘മോസ്റ്റ് വയലന്‍റ് ഫിലിം’ എന്ന ലേബലിൽ എത്തുന്ന ‘മാർക്കോ’ ഗംഭീര ടീസർ പുറത്തിറങ്ങി. മോളിവുഡിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ‘മാർക്കോ’യുടെ ത്രസിപ്പിക്കുന്ന ടീസർ സോഷ്യൽമീഡിയയിൽ ആളിപ്പടരുകയാണ്. മികച്ച ക്വാളിറ്റിയിൽ ലോകോത്തര നിലവാരത്തിലായിരിക്കും മാർക്കോ എത്തുന്നതെന്ന സൂചന നൽകുന്നുണ്ട് ടീസർ. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ടീസറിലുള്ളത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചന ടീസറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന സംഗീതവും മാസ് രംഗങ്ങളും ടീസറിൽ ഉൾച്ചേർത്തിട്ടുണ്ട്. ചിത്രം ക്രിസ്തുമസ് റിലീസായാണ് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.

ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ്. നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാർക്കോ’ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം നല്‍കി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്‌ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമാണ സംരംഭമാണ്. ‘മിഖായേൽ’ സിനിമയുടെ സ്പിൻഓഫായെത്തുന്ന ‘മാർക്കോ’യുടെ നിർമാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്‌ഷൻ സ്റ്റേജിലാണ്.
ഛായാഗ്രഹണം : ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം : ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ : സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി : രാജകൃഷ്ണൻ എം ആർ, കലാസംവിധാനം : സുനിൽ ദാസ്, മേക്കപ്പ് : സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ : ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ : സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ് : അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ : ആതിര ദിൽജിത്ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മോതിരവയൽ വന സംരക്ഷണ സമിതി വാർഷിക പൊതുയോഗവും ലഹരി വിരുദ്ധ ക്യാമ്പയിനും നടത്തി

0
റാന്നി: മോതിരവയൽ വന സംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗവും ലഹരി വിരുദ്ധ...

ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

0
കാര്‍ടൂം: ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും...

റാബിയയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

0
തിരുവനന്തപുരം: പത്മശ്രീ റാബിയയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി....

മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

0
കോട്ടയം: ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരുവന്താനം...