ഡൽഹി: ഹിൻഡെൻബർഗ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരേ പൊതുവേദിയിൽ പരോക്ഷവിമർശനവുമായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കർ. ഭരണഘടനാപരമായ പദവി വഹിക്കുന്ന വ്യക്തി, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണ് എന്ന ഗുരുതരമായ ആരോപണമാണ് ധന്‍കർ ഉന്നയിച്ചത്. അമേരിക്കൻ ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡെൻബർഗ് റിസർച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിനെ കുറിച്ച് രാഹുലിന്റെ പ്രതികരണത്തിനെതിരേയാണ് ജഗദീപ് ധന്‍കർ രംഗത്തുവന്നത്. നാഷ്ണൽ ലോ യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ‘ഇന്ത്യൻ സബദ് വ്യവസ്ഥയെ തകർക്കുന്ന ഒരു വിവരണത്തിൽ ഞാൻ വളരെ ഏറെ അസ്വസ്ഥനാണെന്ന് ആയിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ടിനെ പേരെടുത്ത് പരാമർശിക്കാതെ ജഗദീപ് ധന്‍കർ പറഞ്ഞത്. ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന വ്യക്തി ഈ വിവരണത്തിന് ചിറകുനൽകുകയാണ് ചെയ്തത്. രാഷ്ട്രത്തേക്കാൾ പക്ഷപാതവും സ്വാർത്ഥ താൽപര്യവും നിലനിർത്തുന്ന ശക്തികളെ യുവാക്കൾ നിർവീര്യമാക്കണം, അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.