കോട്ടയം: പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളന്‍ മാത്രമേയുള്ളുവെന്നും അത് വിശുദ്ധ ഗീവര്‍ഗീസ് മാത്രമാണെന്നു സിപിഎം നേതാവ് ജെയ്ക് സി തോമസ് പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമെല്ലാം അത് അങ്ങനെത്തന്നെയാണെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നാളെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രഖ്യാപിക്കുമെന്ന് ജെയ്ക് പറഞ്ഞു. നാളെ കോട്ടയം ജില്ലാ കമ്മറ്റിയോഗവും പുതുപള്ളി നിയോജകമണ്ഡലം കമ്മറ്റി യോഗവും ചേര്‍ന്ന ശേഷമായിരിക്കും പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സിപിഎം കാണുന്നത് വ്യക്തികള്‍ തമ്മിലുള്ള മല്ലയുദ്ധമെന്ന നിലയില്ല. മറിച്ച് ആശയധാരകള്‍ തമ്മിലുള്ള പോരാട്ടമായാണ്. അതില്‍ ജനത്തിന് ഹിതകരമായത് തെരഞ്ഞെടുക്കും. 2016ന് ശേഷം ഇടതുമുന്നണിയുടെ രാഷ്ട്രീയമുന്നേറ്റം കണക്കിലെടുത്താണ് പുതുപ്പള്ളിയില്‍ ഇടതുമുന്നണിക്ക് അനൂകൂലമായ സാഹചര്യമുണ്ടെന്ന് പറയുന്നത്. അത് പഞ്ചായത്ത്, നിയസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഈ സവിശേഷ സാഹര്യത്തില്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരുപൊതുബോധ നിര്‍മ്മിതി കോണ്‍ഗ്രസിനെ സഹായിക്കാനാണ്. പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളനെ ഉളളൂ. അത് കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും. ആ പുണ്യാളന്റെ പേര് വിശുദ്ധ ഗീവര്‍ഗീസ് മാത്രമാണ്. മറിച്ചൊരു അഭിപ്രായം നിങ്ങള്‍ക്കുണ്ടോ?. കോണ്‍ഗ്രസുകാര്‍ക്കോ, മറ്റാര്‍ക്കെങ്കിലും ഉണ്ടോയെന്നും ജെയ്ക് ചോദിച്ചു.