തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറ്റിറിയും ജയില്‍ വകുപ്പും സംയുക്തമായി ജില്ലയിലെ എല്ലാ ജയിലുകളിലേയും വിചാരണ തടവുകാരുടെ നഷ്ടപരിഹാരം ഈടാക്കി തീര്‍പ്പാക്കാവുന്ന കേസുകളുടെ (കോമ്പൗണ്ടബിള്‍ കേസുകള്‍) പരിഗണനക്ക് വന്ന എട്ട് കേസുകളില്‍ ഏഴ് കേസുകളിലും തീര്‍പ്പ് കല്‍പ്പിച്ചു. പൂജപ്പുര സെൻട്രല്‍ ജയിലില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ് ഷംനാദിന്റെ നേതൃത്വത്തില്‍ നടത്തിയ അദാലത്തിലാണ് തീരുമാനം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്കുമാറിന്റെ മൊബൈല്‍ മോഷ്ടിച്ച പ്രതിയേയും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ തീര്‍പ്പ് കല്‍പ്പിച്ചു. ഒരുമാസം മുൻപ് ബാലരാമപുരത്ത് വെച്ച് ഔദ്യോഗിക വാഹനത്തിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊബൈല്‍ ഫോണ്‍ ഔദ്യോഗിക വാഹനത്തില്‍ വെച്ച് മോഷ്ടിച്ച ബംഗ്ലാദേശ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നെയ്യാറ്റിൻകര സബ്ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു പ്രതി. ഈ കേസിനെ അണ്ടര്‍ ട്രയല്‍ റിവ്യൂ കമ്മിറ്റി കാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ബന്ധപ്പെട്ടപ്പോള്‍ കേസ് തുടരാൻ താല്‍പര്യമില്ലെന്നും എന്നാല്‍ പ്രതി സ്വയം കൗണ്‍സിലിങ്ങിന് വിധേയമാകണമെന്നും ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടില്ലായെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. തുടന്ന് അദാലത്തില്‍ വെച്ച് പ്രതിയോട് സംസാരിക്കാൻ അവസരം ഉണ്ടാക്കുകയും ഒത്ത് തീര്‍പ്പില്‍ എത്തുകയുമായിരുന്നു.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അശോകൻ പരാതിക്കാരനായ കേസില്‍ അശോകന്റെ കാറില്‍ ഉണ്ടായിരുന്ന 44,000 രൂപയും ഡ്രൈവിംഗ് ലൈസൻസും ഇലക്ഷൻ ഐ.ഡിയും അപഹരിച്ച കേസ്, പി.ഡബ്യുഡി കരാറുകാരനായ ഷെമീറിന്റെ നിര്‍മാണ സ്ഥലത്ത് നിന്നും കോണ്‍ഗ്രീറ്റ് ഷീറ്റുകള്‍ മോഷ്ടിച്ച കേസ്, ശശിധരൻനായരുടെ ബൈക്ക് മോഷ്ടിച്ച കേസ്, ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നില്‍ സൂക്ഷിച്ച പൂജാരിയുടെ ബൈക്ക് മോഷ്ടിച്ച കേസ്, പരാതിക്കാരാനായ ഓട്ടോ ഡ്രൈവര്‍ സൈജുവില്‍ നിന്നും പതിനായിരം രൂപ മോഷ്ടിച്ച കേസ് എന്നിവ ഉള്‍പ്പെടെ ഏഴ് കേസുകളിലെ വിചാരണതടവുകാരെയാണ് വാദികളുടേയും-പ്രതികളുടെ സാന്നിധ്യത്തില്‍ സബ് ജഡ്ജ് കേസ് ഒത്തു തീര്‍പ്പാക്കിയത്.
അദാലത്ത് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ് ഉദ്ഘാടനം ചെയ്തു. പ്രതികള്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും തന്റേയും മറ്റുള്ളവരുടേയും ബുദ്ധിമുട്ട് മനസിലാക്കാൻ പ്രതികള്‍ ഇതിലൂടെ പഠിക്കണമെന്നും ക്ഷമയും മാപ്പ് നല്‍കുന്നതും ആരുടേയും ദൗര്‍ബല്യമല്ലെന്നും അത് ഏറ്റുവും നല്ല സ്വഭാവ വിശേഷണ ഗുണമാണെന്ന് പ്രതികള്‍ തിരിച്ചറിയണമെന്നും സബ്ജഡ്ജ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മറ്റുള്ളവരുടെ സമ്പത്തിനെ ആഗ്രഹിക്കുകയോ, അവര്‍ക്ക് വിഷമം ഉണ്ടാക്കുന്ന കാര്യം ചെയ്യുന്നതില്‍ നിന്നും സ്വയം ആരോപണ വിധേയരാവര്‍ പിൻമാറണമെന്നും അദ്ദേഹം വ്യക്തമാക്കി. അദാലത്തില്‍ സെൻട്രല്‍ ജയില്‍ സൂപ്രണ്ട് സത്യരാജ്. വി, ചീഫ് ലീഗല്‍ എയിഡ് കൗണ്‍സില്‍ സ്വപ്ന രാജ്, സെൻട്രല്‍ ജയില്‍ ജോ. സൂപ്രണ്ട് അല്‍ഷാൻ, വെല്‍ഫയല്‍ ഓഫീസര്‍ സുമന്ത്, ഡിഫൻസ് അഭിഭാഷകര്‍, എന്നിവര്‍ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.