ദില്ലി: ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ജി 20 ഉച്ചകോടി അത്താഴ വിരുന്നിനുളള ക്ഷണത്തില്‍ ‘ഇന്ത്യയുടെ രാഷ്ട്രപതി’ എന്നതിന് പകരം ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്നാണ് രേഖപ്പെടുത്തിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.
‘അതായത് ഈ വാര്‍ത്ത സത്യമാണ്. രാഷ്ട്രപതി ഭവന്‍, സെപ്തംബര്‍ 9 ന് നടക്കുന്ന ജി 20 അത്താഴത്തിന് ക്ഷണം അയച്ചത് ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പേരിലാണ് ‘ ജയറാം രമേശ് പറഞ്ഞു. ‘ഇപ്പോള്‍, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1 ല്‍ ഇങ്ങനെ വായിക്കാം: ‘ഇന്ത്യ എന്നായിരുന്ന ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും.’ എന്നാല്‍ ഇപ്പോള്‍ ഈ ‘യൂണിയന്‍ ഓഫ് സ്റ്റേറ്റ്’ പോലും ആക്രമണത്തിനിരയായിരിക്കുകയാണ്’ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.