ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാക്കിസ്ഥാനെന്നും ഇവയൊക്കെ അവസാനിപ്പിച്ച് അയൽക്കാരോട് നല്ല രീതിയിൽ പെരുമാറേണ്ടതുണ്ടെന്നും ജയശങ്കർ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു. ഇന്ത്യയിൽ അസ്വസ്ഥതയുണ്ടാക്കാനാണ് പാക്കിസ്ഥാൻ കാലങ്ങളായി ശ്രമിക്കുന്നത്. ഭീകരവാദം ദേശീയ നയമാക്കിയ രാജ്യം പാക്കിസ്ഥാൻ മാത്രമാണെന്നും ജയശങ്കർ വിമർശിച്ചു.
ലോകത്തുള്ള എല്ലാ ഭീകരവാദത്തിന്‍റെയും പ്രഭവ കേന്ദ്രം പാക്കിസ്ഥാനാണ്. ഇവിടെ നിന്നാണ് ഭീകര ചിന്തകൾ മറ്റ് രാജ്യങ്ങളിലേക്ക് പടർന്നതെന്നും ജയശങ്കർ പറഞ്ഞു. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ മാദ്ധ്യമപ്രവർത്തകയുടെ പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനിയുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെക്കാൾ മികച്ച രീതിയിൽ ഒരു രാജ്യവും ഭീകരവാദത്തെ ഉപയോഗിച്ചിട്ടില്ലെന്ന് റബ്ബാനി അടുത്തിടെ പറഞ്ഞിരുന്നു.
ഹിലരി ക്ലിന്‍റണിന്‍റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് ജയശങ്കർ പറഞ്ഞു. ‘ഒരു ദശാബ്ദം മുമ്പ് ഹിലരി ക്ലിന്‍റൺ തന്‍റെ പാകിസ്ഥാൻ സന്ദർശന വേളയിൽ പറഞ്ഞിരുന്നു നിങ്ങളുടെ വീട്ടുമുറ്റത്ത് പാമ്പുകളെ വളർത്തിയാൽ, നിങ്ങളുടെ അയൽക്കാരെ മാത്രം കടിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, സൂക്ഷിച്ചിരുന്നവരേയും കടിക്കും എന്ന്. എന്നാൽ പാക്കിസ്ഥാൻ ഈ നല്ല ഉപദേശം സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്ന് എല്ലാവർക്കും അറിയാം’.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033