വിശാഖപട്ടണം : സ്വന്തം മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ താരമാണ് യശസ്വി ജയ്സ്വാൾ. 191 റൺസിൽ നിൽക്കെ, അരങ്ങേറ്റക്കാരൻ ശുഐബ് ബഷീറിന്‍റെ പന്തിൽ ഒരു സിക്സും ഫോറും അടിച്ചാണ് 22 കാരൻ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയത്. യുവതാരത്തെ അഭിനന്ദിച്ച് മുൻ താരങ്ങളടക്കം രംഗത്തുവന്നിരുന്നു. ഗംഭീരമായ പ്രയത്നമെന്നായിരുന്നു സാക്ഷാൽ സചിൻ തെണ്ടുൽകർ സമൂഹ മാധ്യമമായ ‘എക്സി’ൽ കുറിച്ചത്. ലോക കായികരംഗത്തെ മഹത്തായ കഥകളിലൊന്നാണ് ജെയ്സ്വാളെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ എഴുതി.
അത്യുജ്വലമായ സെഞ്ച്വറിയെന്നായിരുന്നു ജയ്സ്വാളിന്റെ നാട്ടുകാരനായ ആർ.പി. സിങ്ങിന്റെ പ്രതികരണം. യശസ്വി എന്ന പേരിന് തന്നെ മഹത്തായ അർഥങ്ങളുണ്ടെന്ന് മുൻ വനിത ടീം ക്യാപ്റ്റനും കമന്റേറ്ററുമായ അൻജും ചോപ്ര അഭിപ്രായപ്പെട്ടു. വമ്പൻ സംഭവത്തിന്റെ തുടക്കമാണെന്നാണ് മുൻ ഇന്ത്യൻ താരവും പശ്ചിമ ബംഗാളിലെ കായിക മന്ത്രിയുമായ മനോജ് തിവാരി പ്രതികരിച്ചത്. ‘ഓരോ പന്തും ഞാൻ ആസ്വദിച്ചു. സത്യസന്ധമായി പറഞ്ഞാൽ, ഈ സന്തോഷം വിശദീകരിക്കാൻ വാക്കുകൾ ലഭിക്കുന്നില്ല, പക്ഷേ ഞാൻ നന്നായി ആസ്വദിച്ചു, സന്തോഷം തോന്നുന്നു’ – ജയ്സ്വാൾ പറഞ്ഞു
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1