ജക്കാര്‍ത്ത : ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഇന്ധന സംഭരണ ഡിപ്പോയിലുണ്ടായ തീപിടിത്തത്തില്‍ മരണം 17 ആയി. 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണെന്നാണ് വിവരം. നേരത്തെ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ പെര്‍ട്ടാമിനയുടെ കീഴിലുള്ള പ്ലംപാങ് ഇന്ധന സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ജനസാന്ദ്രതയേറിയ സ്ഥലത്തിന് സമീപമാണിത്. കനത്തമഴയില്‍ മിന്നലേറ്റ് പൈപ്പ് ലൈന്‍ തകര്‍ന്നതാണ് തീപിടുത്തത്തിന്‍റെ കാരണമെന്ന് പെര്‍ട്ടാമിന ഏരിയ മാനേജര്‍ എക്കോ ക്രിസ്റ്റിയവാന്‍ പറഞ്ഞു.
ജക്കാര്‍ത്തയില്‍ ഇന്ധന സംഭരണ ഡിപ്പോയിലുണ്ടായ തീപിടുത്തത്തില്‍ മരണം 17 ആയി ; 50 പേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment