ചെന്നൈ: പൊങ്കൽ പ്രമാണിച്ച് തമിഴ്‌നാട്ടിലെ 18 ജില്ലകളിലായി നാനൂറിലധികം സ്ഥലങ്ങളിൽ ജല്ലിക്കെട്ട് നടത്താൻ ഒരുങ്ങുന്നതായി തമിഴ്നാട് സർക്കാർ . മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ സ്‌പെഷ്യൽ പ്രോജക്ട് ഓഫീസർ നവനീതകൃഷ്ണൻ അറിയിച്ചിരിക്കുന്നത് പ്രകാരം തമിഴ്‌നാട്ടിൽ ഉടനീളം 18 ജില്ലകളിലായി 400-ലധികം സ്ഥലങ്ങളൾ ജല്ലിക്കെട്ടിനായി ഒരുക്കും. എരുഡ് വിടതുലൻ, മഞ്ജു വിരട്ട്, വടമാട് എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുക. മധുരൈ, വിരുദുനഗർ, തേനി, കരൂർ, ഡിണ്ടിഗൽ, ട്രിച്ചി, പുതുക്കോട്ടൈ, ശിവഗംഗൈ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, അരിയല്ലൂർ ജില്ലകളിലാണ് ജെല്ലിക്കെട്ട് നടക്കുക. ധർമപുരി, കൃഷ്ണഗിരി, വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പൂർ, ശിവഗംഗ, പുതുക്കോട്ട എന്നിവിടങ്ങളിലെ അറന്തങ്കിയിൽ കാളവെട്ട്, മാഞ്ചുവെട്ടം, വടമാട് തുടങ്ങിയ മത്സങ്ങൾക്കും വേദിയാകും.
ഇതിൽ മധുര, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ പ്രദേശങ്ങളിൽ പുലിക്കുളം കാളകൾ പങ്കെടുക്കുന്നതാണ്. അരിയല്ലൂർ, പേരാമ്പ്ര, കരൂർ, തഞ്ചാവൂർ, റാണിപ്പേട്ട്, വെല്ലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഗംഗേയം കാളകളും പങ്കെടുക്കും. നാമക്കൽ, പുതുക്കോട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉമ്പളച്ചേരി ഇനം കാളകളും അണിനിരക്കും. ജനുവരി മുതൽ മെയ് വരെയാണ് ജല്ലിക്കെട്ട് മത്സരങ്ങൾ തമിഴ്‌നാട്ടിൽ അരങ്ങേറുന്നത്. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പോലീസ്, അഗ്നിശമന സേന, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, വെറ്ററിനറി വകുപ്പ് എന്നിവയുടെ മേൽനോട്ടത്തിലാകും ജെല്ലിക്കെട്ട് നടക്കുക.