തലവടി: ജാതി-മത- രാഷ്ട്രീയ ചിന്തകൾക്കതീതമായി ദേശത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാണ് ജലോത്സവമെന്ന് തിരുപനയനൂർകാവ് ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന പ്രസ്താവിച്ചു. സെപ്റ്റംബർ 3ന് നടക്കുന്ന ആനപ്രമ്പാൽ ജലോത്സവം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നൂറ് പേരിലധികം കായിക താരങ്ങൾ ഒരുമിച്ച് ഒരേ മനസ്സോട് ഒരേ ലക്ഷ്യത്തിന് വേണ്ടി പോരാടുന്ന മറ്റൊരു സ്പോർട്സ് ഇനം വേറേ ഇല്ലെന്നും തലവടി ചുണ്ടൻ്റെ പ്രദർശനതുഴച്ചിൽ കാണുവാൻ തലവടി ഗ്രാമം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ആനപ്രമ്പാൽ ജലോത്സവം സമിതി ചെയർമാൻ ബിജു പറമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചുആദ്യ സംഭാവന കൊച്ചുതോട്ടക്കാട്ട് സോമനാഥൻ പിള്ളയിൽ നിന്നും ജനറല്‍ കണ്‍വീനര്‍ സുനില്‍ മൂലയില്‍ സ്വീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു സുരേഷ്, പ്രിയ അരുൺ, കുട്ടനാട് സാംസ്കാരിക വേദി പ്രസിഡൻ്റ് പീയുഷ് പി.പ്രസന്നൻ, സെക്രട്ടറി ജിനുകുമാര്‍ ശാസ്താംപറമ്പ്, വി.അരുൺ പുന്നശ്ശേരി, തോമസ്കുട്ടി ചാലുങ്കൽ, ഡോ:ജോൺസൻ വി.ഇടിക്കുള, മനോഹരന്‍ വെറ്റിലകണ്ടം, വിന്‍സന്‍ പൊയ്യാലുമാലി എം.ജി കൊച്ചുമോന്‍, തോമസുകുട്ടി, പി.കെ ഗോപിനാഥന്‍, ചെറിയാൻ പൂവക്കാട്, സുനിൽ സാഗർ എന്നിവർ പങ്കെടുത്തു. തലവടി കൊച്ചമ്മനം ജംഗ്ഷനിൽ കുരിശടിക്ക് സമീപം ആണ് സ്വാഗതസംഘം ഓഫീസ് പ്രവർത്തിക്കുന്നത്.