Friday, July 4, 2025 6:18 am

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പറയുന്നത് ആവ‍ര്‍ത്തിക്കുന്നു : സാദിഖലി തങ്ങൾക്കെതിരെ എ.വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സിപിഎം പിബി അംഗം എ.വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പറയുന്നത് മുസ്ലീം ലീഗ് അധ്യക്ഷൻ അതേ പോലെ പറയുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് എതിരായുള്ള തെരഞ്ഞെടുപ്പ് ആണ് നടന്നത്. എന്നാൽ മുസ്ലിം ലീഗ് കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായക്ക് നേരെയുള്ള തിരഞ്ഞെടുപ്പായിട്ടാണ്. മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎമ്മിനോടും വല്ലാത്ത സ്നേഹമുള്ള മാധ്യമപ്രവർത്തകരാണ് കേരളത്തിലുള്ളത്. പാർട്ടി അവലോകനങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോർട്ട് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാർട്ടി കമ്മറ്റികളിൽ ആകാശത്തിന് താഴെ ഉള്ള മുഴുവൻ കാര്യങ്ങളും ചർച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു. യോഗങ്ങളിൽ ഒരാളെ വിമർശിക്കുന്നത് വ്യക്തിപരമായല്ല. വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നതിനലാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നത്. സിപിഎമ്മിനെ എതിരെ ജമാ അത്തെ ഇസ്‌ലാമിയും എസ്‌ഡിപിഐയും പറയുന്ന കാര്യങ്ങളാണ് ലീഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്. ലൗ ജിഹാദിനെയും സിപിഎമ്മിനെയും ബന്ധിപ്പിച്ച് വരെ സംസാരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശൻ വർഗീയത പറയുന്നുവെന്നും വിജയരാഘവൻ വിമര്‍ശിച്ചു. വെള്ളാപ്പള്ളി നടേശനെ കേരളത്തിലെ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമോ എന്നത് വെറെ കാര്യം. അദ്ദേഹം പറഞ്ഞതിന് പ്രതികരണമാണ് നടത്തിയത്. മലബാറിലെ +1 സീറ്റ് പ്രതിസന്ധി പരിഹരിക്കും. പഴയ വിദ്യാർത്ഥി നേതാവാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ്...

ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു

0
ന്യൂഡൽഹി : ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു. രുചിക...

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...