Saturday, April 26, 2025 9:17 am

കാനന ഭംഗി കാണാം ; ജാനകി കാട്ടിലേക്കൊന്ന് പോയി വന്നാലോ, വെറും 360 രൂപയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് എന്നാൽ ബീച്ചും മിഠായിത്തെരുവും മാനാഞ്ചിറയും മാത്രമാണെന്ന് കരുതരുത്. മറഞ്ഞുകിടക്കുന്ന ഒരുപാട് കാഴ്ചകൾ കോഴിക്കോട് ഉണ്ട്. എന്നാൽ അത്തരമൊരു സ്ഥലത്തേക്കായാലോ ഇനി അടുത്ത യാത്ര? കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലാണ് അത്തരമൊരു യാത്രയൊരുക്കുന്നത്. കോഴിക്കോട്ടെ കിടിലൻ ഇടമായ ജാനകിക്കാടേക്കാണ് യാത്ര. യാത്രയെ കുറിച്ച് വിശദമായി തന്നെ അറിയാം. കോഴിക്കോട് നഗരത്തിൽ നിന്നും 54 കിമി അകലെ മരുതോങ്കര ഗ്രാമത്തിലാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. മരുതോങ്കല എന്ന ഗ്രാമത്തിൽ കുറ്റ്യടി പുഴയുടെ തീരത്ത് ചവറമ്മുഴി പാലത്തിനപ്പുറത്താണ് ജാനകിക്കാടുള്ളത്. 113 ഹെക്ടർ വിസ്തീർണ്ണത്തിലാണ് കാട്. വന്യമൃഗങ്ങളൊന്നും ഇല്ലാത്തതിനാൽ കാനനഭംഗി യാതൊരു ബുദ്ധിമുട്ടുമില്ലാതെ തന്നെ സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. 28 നാണ് യാത്ര പുറപ്പെടുന്നത്. വെറും 360 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്.

കോഴിക്കോട് കെ എസ് ആർ ടി സിയുടെ മറ്റൊരു ഏകദിന യാത്ര ഈ മാസം 25 നാണ്. പാലക്കാട് മലമ്പുഴയിലേക്കാണ് യാത്ര. പാലക്കാട് നഗരത്തില്‍ നിന്നും 10 കീമീ അകലെയാണ് ഡാം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസര്‍വോയറിന്റെയും അണക്കെട്ടിന്റെയും കാഴ്ച സഞ്ചാരികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. മലമ്പുഴയിലെ റോപ് വേ പോലുള്ള സാഹസിക വിനോദങ്ങൾ വേണമെങ്കിൽ സ്വന്തം ചെലവിൽ യാത്രക്കാർക്ക് ആസ്വദിക്കാം. കോഴിക്കോട് നിന്നും പുലർച്ചെ അഞ്ച് മണിക്കാണ് യാത്ര പുറപ്പെടുക. 1100 രൂപയാണ് പാക്കേജിന് ഈടാക്കുന്നത്.

ഇടുക്കിയിലെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വാഗമൺ, കുമളി എന്നിവിടങ്ങളിലേക്ക് 4430 രൂപയുടെ പാക്കേജും ഉണ്ട്. 24 നാണ് യാത്ര പുറപ്പെടുന്നത്. കോഴിക്കോട് നിന്നും എട്ട് മണിക്ക് പുറപ്പെട്ട് രാവിലെയോടെ വാഗമണിൽ എത്താം. ട്രെക്കിങ്, പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന്, അഡ്വഞ്ചർ പോയിന്റ്, കെഎസ്ഇബി ടണൽ, കുമളി, കമ്പം, രാമക്കൽമേട് തുടങ്ങി നിരവധി സ്ഥലങ്ങൾ സഞ്ചാരികൾക്ക് ഈ ഒരൊറ്റ പാക്കേജിൽ ആസ്വദിക്കാനാകും. സഞ്ചാരികൾ ഏറെയെത്തുന്ന ഒരു പാക്കേജ് കൂടിയാണിത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാഹിയിലും മദ്യവില ഉയരും ; തീരുവയും ലൈസൻസ് ഫീസും ഇരട്ടിയാക്കാൻ പുതുച്ചേരി

0
ചെന്നൈ: മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ...

പാക് കസ്റ്റഡിയിലുള്ള ജവാനെ വിട്ടുകിട്ടാൻ തീവ്രശ്രമം നടത്തി ഇന്ത്യ ; മറുപടി നൽകാതെ പാകിസ്ഥാൻ

0
കൊൽക്കത്ത: പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലുള്ള ജവാനെ വിട്ടുകിട്ടാൻ ചർച്ചകൾ നടത്തി ഇന്ത്യ....

ഊട്ടിയിലും കൊടൈക്കനാലിലും വിനോദസഞ്ചാരവാഹനങ്ങള്‍ക്കുള്ള പരിധി ഉയര്‍ത്താന്‍ മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന വിനോദ സഞ്ചാരവാഹനങ്ങള്‍ക്കുള്ള പരിധി ഉയര്‍ത്താന്‍ മദ്രാസ്...

അനധികൃത സ്വത്ത് സമ്പാദനം ; കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു

0
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ...