Friday, July 4, 2025 6:44 am

ജാനകിക്കാട്ടില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും : വനംമന്ത്രി എ.കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജാനകിക്കാട്ടില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും വനംമന്ത്രി എ.കെ ശശീന്ദ്രന്‍. സ്‌കൂള്‍ വിദ്യാര്‍ഥിനി ബലാല്‍സംഗത്തിന് ഇരയായ കോഴിക്കോട് കുറ്റ്യാടിയിലെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.എഫ്.ഒയോട് ആവശ്യപ്പെട്ടു. പ്രദേശത്തെ എം.എല്‍.എ മാരുമായി ആലോചിച്ച് ടൂറിസം കേന്ദ്രം കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണമോ, അതിര്‍ത്തിയില്‍ സംരക്ഷിത വേലിയോ ഇല്ലാത്ത, അഞ്ഞൂറേക്കറോളം വരുന്ന ജാനകിക്കാട്ടില്‍ സഞ്ചാരികള്‍ പോലും സുരക്ഷിതരല്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വനംമന്ത്രി ഡി.എഫ്.ഒ യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ജാനകിക്കാട് ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ എം.എല്‍.എ മാരുടെ യോഗം വിളിച്ച് വേണ്ട നടപടികള്‍ക്കുളള അഭിപ്രായം ആരായുമെന്നും മന്ത്രി പറഞ്ഞു.

സ്ഥലത്ത് നിരീക്ഷണക്യാമറ സ്ഥാപിക്കുക, അതിര്‍ത്തികള്‍ മുള്ളിവേലി കെട്ടിതിരിക്കുക, കാടിനുള്ളില്‍ സഞ്ചാരികള്‍ക്ക് പോകാവുന്ന സ്ഥലം പരിമിതപ്പെടുത്തുക തുടങ്ങിയവയാണ് വനംവകുപ്പ് അടിയന്തരമായി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കാടിനോട് ചേര്‍ന്ന സ്ഥലത്ത് ആളുകള്‍ ഒഴിഞ്ഞ് പോയ വീടുകള്‍ പൊളിച്ചുമാറ്റും. സ്വകാര്യവ്യക്തിയുടെ കൈവശമുള്ള ഈ ഭൂമി വനംവകുപ്പ് ഏറ്റെടുക്കുന്നത് ആലോചിക്കും. നിയമസഭ സമ്മേളനം കഴിഞ്ഞാല്‍ നേരിട്ട് സന്ദര്‍ശിച്ച് ജാനകിക്കാട് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ

0
വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസ്സാക്കി യുഎസ് ജനപ്രതിനിധി...

ഷെയർ ട്രേഡിങിലൂടെ വൻ ലാഭം നേടാമെന്നു വിശ്വസിപ്പിച്ച് ഒരു കോടിയിലധികം രൂപ തട്ടിയ 59കാരൻ...

0
തൃശൂർ: ഷെയർ ട്രേഡിങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽ നിന്ന്...

7 വർഷത്തിനിടെ ലഹരി മുക്തി നേടിയത് 1.57 ലക്ഷം വ്യക്തികൾ

0
തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന വിമുക്തി...

ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് നിരവധി പേരെ വിശ്വസിപ്പിച്ച് കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്

0
കൊച്ചി : ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് നിരവധി പേരെ വിശ്വസിപ്പിച്ച് കൊച്ചിയില്‍...