Sunday, July 6, 2025 1:39 pm

കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി ജനമൈത്രി പോലീസ് , നാളെ മുതൽ തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ ജനമൈത്രി പോലീസ് രംഗത്ത്. അതിക്രമങ്ങൾ തിരിച്ചറിയാനും, അവയിൽ നിന്ന് സ്വയംരക്ഷ നേടുന്നതിന്റെയും ഭാഗമായാണ് സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിന് നാളെ മുതൽ തുടക്കമാകും. 9 വയസിന് മുകളിലുള്ള പെൺകുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കുക. ഓരോ മേഖലയിലും പ്രത്യേക പരിശീലനം നേടിയ പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.

അതിക്രമ സാഹചര്യങ്ങൾ തിരിച്ചറിയാനും, അക്രമികളെ അകറ്റിനിർത്താനുമുള്ള മാനസികവും കായികവുമായ പരിശീലനമാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, സൈബർ സുരക്ഷ, ലഹരിയുടെ ദോഷങ്ങൾ, പോലീസിന്റെ വിവിധ സേവനങ്ങൾ, നിയമ അവബോധം തുടങ്ങിയവയും ക്ലാസിൽ ഉൾപ്പെടുത്തും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സ്ക്വാഷ് സെന്ററിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുക. പിന്നീട് ഘട്ടം ഘട്ടമായി ഈ പദ്ധതി കൂടുതൽ കുട്ടികളിലേക്ക് എത്തിക്കുന്നതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാരെ സസ്പെന്റ് ചെയ്ത നടപടി റദ്ദ് ചെയ്തു

0
തിരുവനന്തപുരം : കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാരെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി സിൻഡിക്കേറ്റ്...

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്ക്

0
വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്ക്. ഓ​ട​പ്പു​ളം...

ആറന്മുള വിമാനത്താവള ഭൂമിയിൽ വീണ്ടും കണ്ണുവെച്ച് ഐടി വകുപ്പ് ; പദ്ധതിയുടെ സാധ്യതകൾ തേടി...

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള ഭൂമിയിൽ വീണ്ടും കണ്ണുവെച്ച് ഐടി വകുപ്പ്. ടോഫലിൻ്റെ...

മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

0
ആറന്മുള : ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്...