പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വയോജന ദിനത്തിൽ കിടങ്ങന്നൂർ കരുണാലയം അഗതിമന്ദിരത്തിലെ അന്തേവാസികളായ അമ്മമാരുൾപ്പടെയുള്ളവരെ ആദരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ സുപ്രസിദ്ധ സിനിമാ സംവിധായകനായ കരുണാലയത്തിലെ അന്തേവാസി ഉണ്ണി ആറന്മുള ഉൾപ്പടെ എഴുപത് വയസ് പിന്നിട്ട മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇലവുംതിട്ട സബ് ഇൻസ്പെക്ടർ എസ് വിഷ്ണു, എസ് മാനുവൽ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, കരുണാലയം ചെയർമാൻ അബ്ദുൽ അസീസ്, ലീഗൽ അഡ്വൈസർ അഡ്വ.മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നല്കി.