Thursday, April 24, 2025 8:13 am

ജനനായകന് പൂക്കൾ കൊണ്ട് പന്തളത്ത് വരയാദരമൊരുക്കി ജിതേഷ്ജി

For full experience, Download our mobile application:
Get it on Google Play

പന്തളം; പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പന്തളം ജംഗ്ഷനിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണസമ്മേളനത്തിൽ അനുസ്മരണപ്രഭാഷണം നടത്താനെത്തിയത് ലോകത്തിലെ ഏറ്റവും വേഗതയേറിയ ചിത്രകാരൻ ജിതേഷ്ജി. പ്രഭാഷണത്തിനൊപ്പം തൊട്ടുമുന്നിൽ വിരിച്ചിരുന്ന കറുത്തനിറത്തിലുള്ള തുണിയിലേക്ക് വിതറിയപ്പോൾ ഞൊടിയിടയിൽ വിരിഞ്ഞത് ജനനായകൻ ഉമ്മൻ ചാണ്ടിയുടെ വിസ്മയരൂപമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ പ്രിയസുഹൃത്തും സ്ഥലം എം പിയുമായ ആന്റോ ആന്റണിയും പൂക്കളൊരുക്കാൻ സഹായഹസ്തവുമായി അതിവേഗ ചിത്രകാരന്റെ ഒപ്പം കൂടി. വ്യത്യസ്തമായ ഈ വരയാദരം അടുത്ത് കാണാൻ ചിത്രകാരന് ചുറ്റും പ്രേക്ഷകരുടെ വലിയ തിക്കും തിരക്കുമായിരുന്നു. പന്തളം ബ്ലോക്ക്‌ കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് സഖറിയ വർഗീസിന്റെ അദ്ധ്യക്ഷതയിലാണ് വ്യത്യസ്തമായ ഈ അനുസ്മരണപരിപാടി നടന്നത്.

പത്തനംതിട്ട എം പി ആന്റോ ആന്റണി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഓർത്തഡോക്സ് സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസ്, മുൻ എംഎൽഎ അഡ്വ:കെ ശിവദാസൻ നായർ, കെപിസിസി സെക്രട്ടറി പഴകുളം മധു, പന്തളം ജുമാ മസ്ജിദ് മുഖ്യ ഇമാം അമീൻ അൽ ഫലാഹി, അക്കീർമൺ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം നഗരസഭ അദ്ധ്യക്ഷ സുശീല സന്തോഷ്‌, പന്തളം ഇമാം, സി പി എം ജില്ലാ കമ്മറ്റിയംഗം ലസിത ടീച്ചർ,
ബി ജെ പി മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ് ഹരി കൊട്ടേത്ത്, കേരള കോണ്ഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ രവി, മഹിളാ കോൺഗ്രെസ്സ് സംസ്ഥാന സെക്രട്ടറി ലാലി ജോൺ, ഡിസിസി സെക്രട്ടറിമാരായ ഡി എൻ തൃദീപ്, ബി നരേന്ദ്രനാഥ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നൂറുകണക്കിന് പ്രമുഖരാണ് അന്തരിച്ച ജനനായകനെ അനുസ്മരിക്കാൻ എത്തിയത്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിൻസി അലോഷ്യസിന്റെ പരാതി ശരിവെച്ച് സിനിമാ താരം അപർണ്ണ ജോൺസ്

0
തിരുവനന്തപുരം : ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ പരാതി ശരിവെച്ച്...

മലപ്പുറം സ്വദേശി ദുബൈയിൽ നിര്യാതനായി

0
ദുബൈ : വളാഞ്ചേരി ഇരിമ്പിളിയം വേളികുളത്ത് തുടിമ്മൽ മുഹമ്മദലി എന്ന മാനു...

പേ​വി​ഷ​ബാ​ധ മ​ര​ണ​ങ്ങ​ളി​ൽ പ​ക​ച്ച്​ കേ​ര​ളം

0
തി​രു​വ​ന​ന്ത​പു​രം : പ്ര​തി​രോ​ധി​ച്ചാ​ൽ നൂ​റ്​ ശ​ത​മാ​ന​വും ത​ട​യാ​ൻ ക​ഴി​യു​ന്ന പേ​വി​ഷ​ബാ​ധ മ​ര​ണ​ങ്ങ​ളി​ൽ...

മകൾ വീണക്കെതിരെ എസ്എഫ്ഐ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകൾ

0
കൊച്ചി : മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐ...