Saturday, April 5, 2025 11:44 am

ഷെഫീഖ് അഹമ്മദിന്റെ ചികിത്സയ്ക്കായി ജന്മനാട് കൈകോർക്കുന്നു ;  ഒരു ദിവസം കൊണ്ട് ഫണ്ട് ശേഖരണം നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ :  ഷെഫീഖ് അഹമ്മദിന്റെ ജീവൻ രക്ഷിക്കാൻ ജന്മനാട് കൈകോർക്കുന്നു. ഷെഫീഖ് അഹമ്മദിന്റെ ജന്മനാടായ ചിറ്റാർ പഞ്ചായത്തിലെ ജനങ്ങളാണ് ഷെഫീഖിന്റെ ജീവൻ രക്ഷിക്കാനായി ഞായറാഴ്ച ഒരു ദിവസം കൊണ്ട് ചികിൽസാ ധനസഹായ സമാഹരണം നടത്തുന്നത്.

ചിറ്റാർ പന്നിയാർ കോളനിയിൽ തൈക്കാവിൽ വീട്ടിൽ ഷെഫീഖ് അഹമ്മദ് (34) അപൂർവ്വമായ ഒരുതരം ന്യൂമോണിയ രോഗം ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിലാണ്.

അത്യപൂർവ്വം ആളുകൾക്ക് മാത്രമുണ്ടാകുന്ന ഈ ഗുരുതര രോഗത്തിൻ്റെ ചികിൽസ വളരെ ചെലവേറിയതാണ്. നിർധന കുടുംബം ചികിത്സയ്ക്കായി വലിയൊരു തുക ഇതിനോടകം ചെലവഴിച്ചു. ഇതോടെ ഇവർക്കുമേൽ വലിയ കടബാധ്യതയും അവശേഷിക്കുകയാണ്.

ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണ് അത്യാവശ്യ ചികിത്സകൾ ഇപ്പോൾ നടത്തിവരുന്നത്. ചികിൽസയ്ക്കായി ഉദ്ദേശം 30 ലക്ഷത്തിലധികം രൂപ അടിയന്തിരമായി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. തുടർ ചികിൽസ അടിയന്തരമായി നടത്തിയാൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് ചികിൽസിക്കുന്ന ഡോക്ടർമാർ പറഞ്ഞത്.

ഇതിൻ പ്രകാരം ഷെഫീക്കിന്റെ ചികിൽസയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി ശേഖരണം നടത്തുകയാണ്. ഒരു ദിവസം കൊണ്ട് പഞ്ചായത്തിലെ മുഴുവൻ വീടുകൾ സന്ദർശിച്ചാണ് സമാഹരണം നടത്തുന്നത്. ഇതിനായി കഴിഞ്ഞ ദിവസം ചിറ്റാർ പഞ്ചായത്തു കമ്യുണിറ്റി ഹാളിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ അഡ്വ: കെ യു ജനീഷ് കുമാർ എം എൽ എ രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡണ്ട് സജി കുളത്തുങ്കൽ ചെയർമാനും ഗ്രാമ പഞ്ചായത്തംഗം എ ബഷീർ സെക്രട്ടറിയുള്ള ചികിൽസാ സഹായ സമതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

13 വാർഡുകളിലായി വാർഡു മെമ്പർമാർ കൺവീനർമാരായി സ്ക്വാഡുകൾ രൂപീകരിച്ചു ചികിൽസാ സഹായ സമതികൾ രംഗത്തിറങ്ങുകയാണ്. വിവിധ രാഷ്ട്രീയ സാമുദായിക പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, യൂത്തു ക്ലബ്ബ് പ്രവർത്തകർ ധനശേഖരണത്തിൽ പങ്കാളികളാകും.

സ്ഥിരമായ ജോലിയും വരുമാനവുമില്ലാത്ത ഷെഫീക്കിന് ഭാര്യയും ഏഴും, നാലും വയസ്സുള്ള രണ്ട് മക്കളുണ്ട്. ഈ നിർദ്ദന കുടുംബത്തിൻ്റെ ഏക ആശ്രയമായ ഈ യുവാവിൻ്റെ ജീവൻ രക്ഷിക്കുവാൻ ചിറ്റാർ ഗ്രാമപഞ്ചായത്തും വിവിധ രാഷ്ട്രീയ  സാമൂഹിക സാമുദായിക സാംസ്കാരിക സംഘടനകളും ചേർന്ന് ചികിത്സാചെലവ് കണ്ടെത്തുവാൻ ചികിത്സാസഹായ സമിതി രൂപീകരിച്ചത്.

ചികിത്സാ സഹായ സമതിയുടെ സമിതിയുടെയും ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ ഞായറാഴ്ച പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും വീടുകളിലെത്തി ഒരു ദിവസം കൊണ്ട് സഹായധനം സ്വീകരിക്കും. ചികിത്സാസഹായം സ്വരൂപിക്കാനായി അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ താഴെ നൽകുകയാണ്.
1).Account No:25110100011806
Shefeek ahammed
Bank of baroda
IFSC : BARB0PATTAN
Branch: Pathanamthitta

2).Account No.11350100295688
Shefeek ahammed
Federal bank
FDRL0001135

3).Gpay 9961290005
അന്വേഷണങ്ങൾക്ക് : 9947205776 എന്ന നമ്പരിൽ ബന്ധപ്പെടുക .
ചിത്രം:ഷെഫീഖ് അഹമ്മദ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂന്ന് മാസത്തിനുള്ളില്‍ അമേരിക്ക നാടുകടത്തിയത് 682 ഇന്ത്യക്കാരെ

0
ന്യൂഡല്‍ഹി: ജനുവരി മുതല്‍ 682 ഇന്ത്യക്കാരെ യുഎസില്‍നിന്ന് നാടുകടത്തിയിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗവും...

കടലാസില്‍ ഒതുങ്ങി കോന്നി ടൂറിസം അമിനിറ്റി സെന്റർ

0
കോന്നി : സഞ്ചായത്ത് കടവിലുള്ള വനംവകുപ്പിന്റെ പഴയ കാവൽപ്പുര ഇരുന്ന...

അത്തിക്കയം കൊച്ചുപാലത്തിന്‍റെ സംരക്ഷണഭിത്തി കെട്ടുന്നതിനുള്ള ജോലികൾ തുടങ്ങി

0
റാന്നി : അത്തിക്കയം കൊച്ചുപാലത്തിന്റെ ഇടിഞ്ഞ സംരക്ഷണഭിത്തി കെട്ടുന്നതിന് ആക്ഷൻകൗൺസിലിന്റെ നേതൃത്വത്തിൽ...

പുതിയകാവിൽ ചിറയ്‌ക്ക്‌ ശാപമോക്ഷം ; ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പായൽ നീക്കി

0
അടൂര്‍ : അടൂർ വർഷങ്ങളായി പായൽമൂടി നാശത്തിന്റെ വക്കിലെത്തിയ പുതിയകാവിൽ...